കുമ്പള ഏരിയ വനിതാ സമ്മേളനം ഡിസംബർ 11ന് റഫ ഹാളിൽ


മഞ്ചേശ്വരം : ഡിസംബര്‍ 08.2018. സദാചാരം സ്വാതന്ത്ര്യമാണ് എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കാമ്പയിനോടനുബന്ധിച്ച് കുമ്പള ഏരിയ വനിതാ സമ്മേളനം ഡിസംബർ 11 ചൊവ്വ 10.30 മഞ്ചേശ്വരം (മാട) റഫ ഹാളിൽ നടക്കും. ജമാഅത്തെ ഇസ് ലാമി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി പി.റുക്സാന ഉദ്ഘാടനം ചെയ്യും. ജില്ലാ സമിതിയംഗം എം.കെ. ഷമീറ വിഷയാവതരണം നടത്തും. അനുപമ വനിതാ മാസിക സബ് എഡിറ്റർ സബിഹാ ഫാത്തിമ മുഖ്യ അതിഥിയായിരിക്കും. സെക്കീന അക്ബർ അദ്ധ്യക്ഷത വഹിക്കും.

എൻമകജെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷത്ത്ത്വാഹിറ ,രമ്യ (എ.ഐ.എസ്.എഫ് ) മംഗൽപാടി ഗ്രാമപഞ്ചായത്ത് മെമ്പർ സുജാത ഷെട്ടി, ജമാഅത്ത് ഏരിയാ നേതാക്കൾ സൈനബ മോൾ നദീറ കെ.പി , മുംതാസ് മഞ്ചേശ്വരം എന്നിവർ സംബന്ധിക്കും.

Manjeshwar, kasaragod, kerala, news, Kumbla area women's conference on 11th at Rafa hall.