യുഎഇ കുമ്പള എക്സ്പാട്രിയേറ്റ്സ് കുടുംബ സംഘമവും, കായിക മത്സരവും ഡിസംബറ് 7ന്


ദുബായ്, ഡിസംബര്‍ 04.2018 ●  ദുബായിലെ കൂട്ടായ്മയായ കുമ്പള എക്സ്പാട്രിയേറ്റ്സ് കുടുംബ സംഗമവും കായിക മത്സരങ്ങളും സംഘടിപികുന്നു. ഈ മാസം 7ന് വെള്ളിയാഴ്ച ദുബായ് ഇത്തിഹാദ് സ്കൂൾ ഗ്രൗണ്ടായ ടെൽക്രോൺ സ്റ്റേഡിയത്തിലാണ് പരിപാടി. നിക്കോട്ടിൻ, ടെലെക്ട്രോൺ, യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടൻ, ഡോക്ടർ അലി കൽമാട്ട എന്നിവരാണ് മുഖ്യ സ്പോൺസേർസ്.

യുഎഇ കുമ്പള എക്സ്പാട്രിയേറ്റ്സ് കെ.പി.എൽ 2018 സീസൺ-3 എന്ന് നാമകരണം ചെയ്തിട്ടുള്ള പ്രസ്തുത പരിപാടി ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച് രാത്രി 11 മണിക്ക് സമാപിക്കും. ക്രിക്കറ്റ്‌ ടൂർണമെന്റ്, കായിക മത്സരങ്ങൾ, മൈലാഞ്ചി മത്സരം, കുട്ടികൾക്കായി പെയിന്റിംഗ്, ഡ്രോയിങ് മത്സരങ്ങൾ, കമ്പവലി, പെനാൽറ്റി ഷൂട്ടൗട്ട് എന്നി കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 5 മണിക്ക് കുടുംബം സംഗമം നടക്കും. 

ക്രിക്കറ്റ്‌ ടൂർണമെന്റിൽ സയ്‌ഗം ഫൈറ്റേഴ്സ്, യെല്ലോ സ്കൈ ബ്ലാസ്റ്റേഴ്‌സ്, മാക്സ്ഡീൽ വാരിയേഴ്‌സ്, അൽറവാബി ഹീറോസ്,, ഫാസ്ട്രാക്ക് ബുൾസ്, നാസർ അൽജാബ്രി സ്‌ട്രൈക്കേഴ്‌സ് എന്നി ടീമുകൾ മാറ്റുരക്കും.

kpl-2018-uae