ദുബായ് കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ഇന്‍സ്‌പൈരോ -18 ഇന്ന്ദുബായ് ഡിസംബര്‍ 14.2018ദുബായ് കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാമൂഹികമായ മൂന്ന് വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുന്ന ''ഇന്‍സ്പൈര -18'' എന്ന സംഗമം ഡിസംബര്‍ നാളെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ദുബായ് വെസ്റ്റ് ബെസ്റ്റണ്‍ പേള്‍ക്രീക്ക് ഹോട്ടലില്‍ വെച്ച് നടക്കും. യഹ്‌യ തളങ്കര ഉല്‍ഘാടനം ചെയ്യും.

പ്രശസ്ത ട്രൈനറും യുവപ്രാസംഗികനും യു എ ഇ ട്രന്റ് ചെയര്‍മാനുമായ ഡോക്ടര്‍ ഹാരിസ് ഹുദവി, വെല്‍നെസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശ്രീ.ഹുസൈന്‍ ചെറുത്തുരുത്തി,സാമൂഹിക പ്രവര്‍ത്തകന്‍ ശ്രീ.സുലൈമാന്‍ ചെറുപ്പലശ്ശേരി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളിലെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.


പുതിയ സങ്കല്പങ്ങളിലേക്ക് നവ്യാനുഭൂതിയോടെ ആരോഗ്യസംരക്ഷണം , സംഘ ശക്തിയുടെ മേന്മ എന്നീ മൂന്ന് വിഷയങ്ങളിലാണ് ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത്. പഞ്ചായത്ത്, മുനിസിപ്പല്‍, മണ്ഡലം, ജില്ലാ ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായ് സംഘടിപ്പിക്കപ്പെടുന്ന രണ്ടാമത്തെ പരിപാടിയാണ്. കഴിഞ്ഞ ആഴ്ച സംഘടിപ്പിച്ച തന്‍ഷീത്ത് -18 എന്ന ക്ലാസ്സിന്റെ തുടര്‍ച്ചയാണ് ഇന്‍സ്പൈരോ.18

സങ്കല്‍പങ്ങള്‍ക്കുമപ്പുറം നവ്യാനുഭൂതികള്‍ നിറഞ്ഞ പ്രസ്തുത സംഗമത്തിലേക്ക് പ്രവര്‍ത്തകര്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ദുബായ് കെ എം സി സി കാസര്‍കോട് ജില്ലാകമ്മിറ്റി

പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ,ജന.സെക്ര: സലാം കന്യപ്പാടി, ട്രഷര്‍: ഹനീഫ് ടി ആര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്സല്‍ മെട്ടമ്മല്‍ എന്നിവര്‍ അറിയിച്ചു