കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് കാസറഗോഡ് ജില്ലാ സമ്മേളനം


കാസർഗോഡ്: ഡിസംബര്‍ 02.2018. കേരളാ സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് ജില്ലാ സമ്മേളനം, കാസർകോട് വച്ച് നടന്നു. മളി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനം വെൽഫയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് രാമകൃഷണൻ കുമ്പള ഉദ്ഘാടനം ചെയ്തു. അധ്യാപക വിദ്യാർത്ഥി ബന്ധം കൂടുതൽ മെച്ചപ്പെടണമെന്നും വിദ്യാർത്ഥികളിൽ മൂല്യബോധം വളർത്താൻ അധ്യാപകർ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാന സമിതിയംഗം ഹബീബ് മാലിക് അധ്യക്ഷത വഹിച്ചു. കാസർകോട് പ്രസ് ക്ലബ് വൈസ് പ്രസിഡണ്ട് ഷഫീഖ് നസ്റുള്ള മുഖ്യ പ്രഭാഷണം നടത്തി. കെ എസ് ടി എം സംസ്ഥാന സെക്രട്ടറി പി.മൊയ്തീൻ ജില്ലാ ഭാരവാഹി പ്രഖ്യാപനവും പതാക കൈമാറ്റവും നടത്തി. ഹമീദ് കക്കണ്ടം, പി.എസ്.അബ്ദുല്ലക്കുഞ്ഞി എന്നിവർ സംസാരിച്ചു.

ജില്ലാ പ്രസിഡണ്ടായി പി.എസ്.അബ്ദുല്ലക്കുഞ്ഞി മാസ്റ്ററെയും സെക്രട്ടറിയായി കെ.കെ.ഇസ്മായിൽ മാസ്റ്ററെയും തെരെഞ്ഞെടുത്തു. കെ.കെ. ഇസ്മായിൽ സ്വാഗതവും സുൽഫത് ടീച്ചർ നന്ദിയും പറഞ്ഞു.Kerala school teachers movement Kasaragod district conference, kasaragod, kerala, news.