നായാട്ടിന് പോയ കാസറഗോഡ് സ്വദേശി കര്‍ണാടക വനാതിര്‍ത്തിയില്‍ വെടിയേറ്റ് മരിച്ചു


കാസറഗോഡ് ഡിസംബര്‍ 12.2018 ● കർണാടക വനത്തിനുള്ളിൽ മലയാളി വെടിയേറ്റ് മരിച്ചു. കാസർകോട് ചിറ്റാരിക്കാൽ സ്വദേശി ജോർജ് വർഗീസാണ് മരിച്ചത്. കർണാടക ബാഗമണ്ഡലം പോലീസ് പരിധിയിൽ ആണ് സംഭവം. കർണാടക വാഗമൺ തട്ട് എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ വനത്തിൽ നായാട്ടിന് പോയതാണെന്നാണ് ലഭിക്കുന്ന വിവരം. വനത്തിലൂടെ നടക്കുമ്പോള്‍ വെടിയേല്‍ക്കുകയായിരുന്നു എന്നാണ് കസ്റ്റഡിയിലുള്ളവര്‍ നല്‍കിയ മൊഴി. കർണാടക വനംവകുപ്പിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്നാണ് സൂചന.

kasaragod-native-shot-died-karnataka-forest