മംഗളൂറുവിൽ ട്രെയിനിൽ കയറവേ കാലിടറി വീണ് കാസറഗോഡ് സ്വദേശി മരണപ്പെട്ടു; കൂടെയുണ്ടായിരുന്ന ഭിന്ന ശേഷിയായ മകൻ പിതാവ് മരിച്ചതറിയാതെ വീട്ടിലെത്തി


മംഗളൂറു, ഡിസംബർ 16, 2018 • മംഗളൂറു റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറവേ കാലിടറി വീണ് കാസറഗോഡ് സ്വദേശി മരിച്ചു. ബോവിക്കാനം മൂലടുക്കം സ്വദേശി മഹമൂദ് കുയ്യാൽ (67) ആണ് മരണപ്പെട്ടത്. മംഗളൂറുവിലെ ആശുപത്രിയിൽ പോയി ശനിയാഴ്ച്ച വൈകുന്നേരത്തോടെ മകനോടൊപ്പം മടങ്ങുകയായിരുന്നു. ട്രെയിനിൽ കയറിയ മകന് ചായയും വാങ്ങി വരവേ ട്രെയിൻ മുന്നോട്ട് നീങ്ങിയത് ശ്രദ്ധിക്കാതെ ട്രെയിനിൽ കയറാൻ ശ്രമിക്കുമ്പോഴാണത്രെ അപകടം സംഭവിച്ചത്. എന്നാൽ കൂടെയുണ്ടായിരുന്ന ഓട്ടിസം ബാധിതനായ മകൻ ഇതൊന്നും അറിയാതെ വീട്ടിൽ തിരിച്ചെത്തിയിരുന്നു. ഏറെ നേരത്തിന് ശേഷം മംഗളൂരുവിൽ നിന്നും പോലീസ് വിളിച്ചാണ് അപകട വിവരം വീട്ടിൽ അറിയിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഒരു മണിയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ ഉമ്മലി, മക്കൾ ശരീഫ്, ഹാരീസ്, സഫ്‌വാന, നസ്റീന,  സഹല. Kasaragod-native-died-mangalore-railway-station