കാസറഗോഡ് ജില്ലാ കെ എം സി സി നാഷണൽ ഡേ ആഘോഷം നാളെ ഖാലിദിയ പാർക്കിൽ


അബുദാബി: ഡിസംബര്‍ 01.2018. അബുദാബി കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി നടത്തുന്ന യു എ ഇ ദേശീയ ദിന ആഘോഷം നാളെ (ഡിസംബർ 2 നു) ഖാലിദിയ പാർക്കിൽ വെച്ച് നടക്കും. രാവിലെ 8.30ന് പതാക ഉയർത്തുന്നതോട് കൂടി വ്യത്യസ്തമായ പ്രോഗ്രാമുകളും കലാ-കായിക മൽസരങ്ങളും അരങ്ങേറും.

മുഴുവൻ കെഎംസിസി പ്രവർത്തകരും കൃത്യ സമയത്ത് തന്നെ ഖാലിദിയ നാഷണൽ പാർക്കിൽ എത്തിച്ചേരണമെന്ന് അബൂദാബി കെഎംസിസി  കാസർഗോഡ് ജില്ലാ കമ്മിറ്റി അറിയിച്ചു.

Kasaragod district KMCC national day celebration in Khalidiya park on Tomorrow, abu dhabi, gulf, news, kmcc, ദുബായ്, ഗൾഫ്.