കണ്ണിയത്ത് ഉസ്താദ്, ശംസുൽ ഉലമ അനുസ്മരണം നടത്തി


കുമ്പള: ഡിസംബര്‍ 13.2018. ഇമാം ശാഫി ഇസ്ലാമിക്ക് അക്കാദമി വിദ്യാർത്ഥി സംഘടനയായ സുംറത്തുൽ സ്വലാഹിന്റെ കീഴിൽ ശംസുൽ ഉലമാ, കണ്ണിയത്ത് ഉസ്താദ് അനുസ്മരണ യോഗവും മൗലിദും നടത്തി. ഉസ്താദ് അൻവർ അലി ഹുദവി ഉദ്ഘാടനം ചെയ്യുകയും ഹംസ മുസ്ലിയാർ പ്രാർത്ഥന നിർവ്വഹിക്കുകയും ചെയ്തു. 

അബ്ദുല്ല അശ്ശാഫി അധ്യക്ഷത വഹിക്കുകയും തബൂക്ക് ദാരിമി മംഗലാപുരം, അബ്ദുൽ ഹഫീള് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തുകയും മൗലിദ് പാരായണത്തിന് നേതൃത്വം നൽകുകയും ചെയ്തു.

അധ്യാപകരായ ശംസുദ്ദീൻ വാഫി നീലേശ്വരം, ഇഖ്ബാൽ അശ്ശാഫി, നാസിർ അശ്ശാഫി, ഖാസിം അശ്ശാഫി, അബ്ദുൽ റഹ്മാൻ അസ്ഹരി, മൂസ ഹുദവി തുടങ്ങിയവർ സംബന്ധിച്ചു. പരിപാടിയിൽ കലന്തർ ബദ്‌രിയ്യ നഗർ സ്വാഗതം പറയുകയും നിയാസ് കെ നന്ദി പറയുകയും ചെയ്തു.

kumbla, kasaragod, kerala, news, Kanniyath Usthad Shamsul Ulama remembrance conducted.