മാധ്യമ സ്വാതന്ത്ര്യ നിഷേധത്തിനെതിരെ പ്രതിഷേധിച്ചു


കുമ്പള: ഡിസംബര്‍ 01.2018. മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്ന തരത്തിലുള്ള സർക്കാർ നടപടികളിൽ കുമ്പളയിലെ പ്രാദേശിക പത്രപ്രവർത്തക കൂട്ടായ്മ പ്രതിഷേധിച്ചു. കുമ്പള പ്രസ് ഫോറത്തിൽ ചേർന്ന പ്രതിഷേധ യോഗം കെ ജെ യു ജില്ല സെക്രട്ടറി അബ്ദുല്ല കുമ്പള ഉദ്ഘാടനം ചെയ്തു. ജില്ല വൈസ്പ്രസിഡൻറ് പുരുഷോത്തമ ഭട്ട്  അധ്യക്ഷത വഹിച്ചു. 

കെഎംഎ സത്താർ, അബ്ദുൽ ലത്തീഫ് കുമ്പള, അബ്ദുൽ ലത്തീഫ് ഉളുവാർ  എന്നിവർ പ്രസംഗിച്ചു. ലത്തീഫ് ഉപ്പള, താഹിർ ഉപ്പള തുടങ്ങിയവർ സംബന്ധിച്ചു.

kumbla, kasaragod, kerala, news, Journalists association in Kumbala protest.