അനന്തപുരം ക്രഷറിൽ എക്സ്കവേറ്റർ തലകീഴായി മറിഞ്ഞ് ഓപറേറ്റർ ദാരുണമായി മരിച്ചു


കുമ്പള: ഡിസംബര്‍ 11.2018.  കുമ്പള അനന്തപുരം ക്രഷറിൽ എക്സ്കവേറ്റർ തലകീഴായി മറിഞ്ഞ് ഡ്രൈവർ ദാരുണമായി മരിച്ചു. കിളിംഗാർ സ്വദേശി മണി എന്ന മനീഷ് (21) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അനന്തപുരം വ്യവസായ പാർക്കിലാണ് സംഭവം. ലോറിയിലേക്ക് ജല്ലി ലോഡ് ചെയ്യുന്ന വാഹനമാണ് മറിഞ്ഞത്. അബദ്ധത്തിൽ പിറകോട്ട് നീങ്ങിയ വാഹനത്തിനടിയിൽ പെട്ട് ഓപറേറ്റർ അടിയിൽ കുടുങ്ങുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് ശ്രദ്ധയിൽ പെട്ടത്. ജെ.സി.ബി കൊണ്ട് വന്ന് പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.


kumbla, kasaragod, kerala, news, GoldKing-ad, Obituary, JCB driver dies in accident.