ബിൽഡിങ് ആൻഡ് റോഡ് വർക്കേർസ് ഫെഡറേഷൻ ഐ എൻ ടി യു സി കാസറഗോഡ് ജില്ലാ പ്രസിഡണ്ട്‌ അന്തരിച്ചു


കന്യപ്പാടി : ഡിസംബര്‍ 11.2018. ബിൽഡിങ് ആൻഡ് റോഡ് വർക്കേർസ് ഫെഡറേഷൻ ഐ എൻ ടി യു സി കാസറഗോഡ് ജില്ലാ പ്രസിഡണ്ട്‌ ജോണി ക്രസ്റ്റേ (48)അന്തരിച്ചു. ബേള സൈറ്റ് മേരിസ് ഹൈസ്കൂൾ അധ്യാപകനും ബദിയടുക്ക പഞ്ചായത്ത് മുൻ അംഗം, തൊഴിലാളികൾക്ക് വേണ്ടി ആഴത്തിൽ ഇറങ്ങി പ്രവർത്തിച്ചുകൊണ്ട് എല്ലാം മേഖലയിലെ തൊഴിലാളികളെയും തന്റെ കൂടെ നിർത്തിച്ചുകൊണ്ട് അവർക്ക് വേണ്ട എല്ലാ അവകാശങ്ങളും നേടിയെടുക്കുന്നതിൽ മുൻപന്തിയിൽ നിന്ന നേതാവാണ്. അഴിമതിക്കെതിരെയും നിയമ വാഴ്ച്ചക്കെതിരെ യൂയം ശാന്തി ഇല്ല സമര നടത്തിയ വ്യക്തിയാണ്.

അദ്ദേഹത്തിന്റെ ആകസ്മിക മരണം ജനങ്ങൾക്കും നാടിനും വലിയ നഷ്ട്ടമാണ് ഉണ്ടാക്കിയത്. കോൺഗ്രസ്‌ പാർട്ടിയെ ശക്‌തിപെടുത്തുന്നതിലും മുൻപന്തിയിലായിരുന്നു. എൽ ഐ സി ഏജന്റായും പ്രവർത്തിച്ചു  വരുകയായിരുന്നു. ചെന്നഗുലിയിലെ പരേതരായ ബെൽറ്റിസ് ക്രസ്റ്റേ, കര മോനാ റോഡ്രിഗസ് ദമ്പതികളുടെ  മകനാണ്. ഭാര്യ: ലീനാ ഡി സോജാ, മക്കൾ: ജെനിസ്, ജെനിഷ, സഹോദരങ്ങൾ: റാഫ്‌സോൾ ക്രസ്ട്ട, പൗലീന ക്രസ്റ്റാ, ബെഞ്ചമിൻ ക്രസ്റ്റാ, ലില്ലി ക്രസറ്റ, മാർഗരറ്റ് ക്രസ്റ്റ, ബെർണാൽഡ് ക്രസ്റ്റ, പൂർണിമ ക്രസ്റ്റ.

kasaragod, kerala, news, alfalah ad, INTUC Kasaragod district president passes away.