ദേർളകട്ടയിൽ സദാചാര ഗുണ്ടാ അക്രമണം; യുവാവിന് ഗുരുതരം


മംഗളുറു ഡിസംബര്‍ 23.2018 ● ദേർളകട്ടെയിൽ സദാചാര ഗുണ്ടകളായ മൂന്നംഗ സംഘത്തിന്റെ അക്രമത്തിൽ യുവാവിന് ഗുരുതര പരുക്ക്. ഞായറാഴ്ച രാവിലെ ദേർളകട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ വ്യത്യസ്ത മതത്തിൽപെട്ട യുവാവും യുവതിയും പ്രഭാത ഭക്ഷണത്തിനായി സമീപത്തെ ഒരു ഹോട്ടലിൽ എത്തി ഭക്ഷണം കഴിക്കുന്നതിനിടെ മൂന്നംഗം സംഘമെത്തി അക്രമിക്കുകയായിരുന്നു. ഹോട്ടൽ ജീവനക്കാരിൽ ഒരാൾ ഇവിടെ മദനി നഗറിലുള്ള ഗുണ്ടകളെ രഹസ്യമായി വിവരമറിയിക്കുകയായിരുന്നു എന്ന് സംശയിക്കുന്നു. പരുക്കേറ്റ യുവാവിന്റെ നില ഗുരുതരമാണ്, കോണൊജെ പോലീസ് കേസെടുത്തു.

immoral-rowdism-in-mangaluru