ഇമാം ശാഫീ ജൂനിയര്‍ കോളേജ് ഫെസ്റ്റ് തുഷാരവം-18 ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


മൊഗ്രാല്‍ പുത്തൂര്‍: ഡിസംബര്‍ 13.2018. കലാരവത്തിന്റെ തുഷാരബിന്ധുക്കള്‍ പെയ്തിറങ്ങാന്‍ ഇനി ഒരു നാള്‍ മാത്രം ബാക്കി നില്‍ക്കെ, നൂറോളം വരുന്ന ഹിഫ്‌ള് വിദ്യാര്‍ത്ഥികളുടെ ബഹുഭാഷാ കലാ മാമാങ്കത്തെ വരവേല്‍ക്കാന്‍ മൊഗ്രാല്‍പുത്തൂര്‍ ദിടുപ്പ ഗ്രാമം ഒരുങ്ങി. ഇമാം ശാഫീ ഇസ്ലാമിക് അക്കാദമിക്ക് കീഴിലെ വിവിധ ജൂനിയര്‍ കോളേജുകള്‍ തമ്മിലുള്ള ഇന്റര്‍ കോളേജ് കലോത്സവം തുഷാരവം-18 നാണ് നാളെ വെള്ളിയാഴ്ച തുടക്കമാവുന്നത്. 

വൈകീട്ട് 4 മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ സി.എച്ച് ഇസ്മാഈല്‍ ഹാജിയുടെ അധ്യക്ഷതയില്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ മുഖ്യാതിഥിയായിരിക്കും. സമാപന സമ്മേളനം എസ്.പി സ്വലാഹുദ്ദീന്റെ അധ്യക്ഷതയില്‍ എം.എ ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിക്കും.

കെ.എല്‍ അബ്ദുല്‍ ഖാദിര്‍ ഖാസിമി, സയ്യിദ് ഹംദുല്ല തങ്ങള്‍, കെ.മുഹമ്മദ് അറബി ഹാജി കുമ്പള, ഡോ. ഫക്രുദ്ധീന്‍ കുനില്‍, അബ്ദുസ്സലാം വാഫി അല്‍-അശ്അരി, സി.പി അബ്ദുല്ല, എസ്.കെ മുഹമ്മദലി ഹാജി, എ.കെ കരീം, സി.എം അബ്ബാസ്, പി.എസ് ഹമീദ്, പി.ബി.എ ബാവ ബഹ്‌റൈന്‍, റഫീഖ് ഹാജി, കോട്ടക്കുന്ന്, പി.ബി.എ അബ്ദുറഹ്മാന്‍, ബദ്‌റുല്‍ മുനീര്‍ അശ്ശാഫീ, ലത്വീഫ് നിസാമി, നിസാര്‍ അശ്ശാഫീ, ഹാഫിസ് അബ്ദുറഹ്മാന്‍ അസ്ഹരി, ഹാഫിസ് റാഷിദ് ഫൈസി, സലാം അശ്ശാഫി, അലി അശ്ശാഫി, ത്വാഹ വാഫി, നാസിര്‍ അശ്ശാഫീ, ത്വാഹ അശ്ശാഫി, ഹാഫിസ് ആരിഫ് ഖാസിമി, സുബൈര്‍ അസ്ഹരി, അഷ്‌റഫ് അസ്ഹരി, മുഹമ്മദലി അര്‍ശദി തുടങ്ങിയവര്‍ സംബന്ധിക്കും.

mogral puthur, kasaragod, kerala, news, Imam Shafi junior college fest Thusharavam-18; preparation completed.