ഇമാം ശാഫീ ജൂനിയര്‍ കോളേജ് ഫെസ്റ്റ് തുഷാരവം-18 ന് വെള്ളിയാഴ്ച തുടക്കം


മൊഗ്രാല്‍ പുത്തൂര്‍ : ഡിസംബര്‍ 10.2018. ഇമാം ശാഫീ ഇസ്ലാമിക് അക്കാദമിക്ക് കീഴിലെ വിവിധ ജൂനിയര്‍ കോളേജുകള്‍ തമ്മിലുള്ള ഇന്റര്‍ കോളേജ് കലോത്സവം തുഷാരവം-18 ന്റെ സ്റ്റേജ് മത്സരങ്ങള്‍ക്ക് മൊഗ്രാല്‍ പുത്തൂര്‍ ദിഡുപ മുനവ്വിറുല്‍ ഇസ്ലാം കോളേജില്‍ 14 വെള്ളിയാഴ്ച തുടക്കമാവും. വൈകീട്ട് 4 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ സി.എച്ച് ഇസ്മാഈല്‍ ഹാജിയുടെ അധ്യക്ഷതയില്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ മുഖ്യാതിഥിയായിരിക്കും.

സയ്യിദ് ത്വാഹ ജിഫ്രി തങ്ങള്‍, എസ്.പി സ്വലാഹുദ്ധീന്‍, എ. എ ജലീല്‍, മുനീര്‍ ഹാജി കമ്പാര്‍, പി.എ അഷ്‌റഫലി, സുലൈമാന്‍ ഹാജി, ഐവ, താജുദ്ദീന്‍ ദാരിമി പടന്ന, ഉമറുല്‍ ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഉസ്മാന്‍ സഅദി പട്ടോരി,
സിദ്ദീഖ് മദനി, അഷ്‌റഫ് ഫൈസി, മലാര്‍, അഷ്‌റഫ് സുഹരി പരപ്പ, ഇബ്രാഹീം
ഫൈസി, പി.വി സുബൈര്‍ നിസാമി, മൂസ നിസാമി നാട്ടക്കല്‍, അബ്ദുറഹ്മാന്‍
ഹൈതമി, മുജീബ് കമ്പാര്‍ , പി. ഇസ്മാഈല്‍ ഹാജി, പി.എസ് ഫസല്‍ അഹമദ്,
ഹമീദ് ബള്ളൂര്‍, ഹനീഫ കോട്ടക്കുന്ന്, എസ്.പി അബ്ദുല്‍ ഹമീദ്, പി. എ മൊയ്തീന്‍ കുട്ടി, ബി.എ അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Imam shafi junior college fest 'Thusharavam' 18 on 18th, mogral puthur, kasaragod, kerala, news.