ഇമാം ശാഫീ അക്കാദമി ഇന്റര്‍ കോളേജ് കലോത്സവം സ്റ്റേജിതര മത്സരങ്ങള്‍ക്ക് നാളെ തുടക്കം


കുമ്പള : ഡിസംബര്‍ 05.2018. ഡിസംബര്‍ 14, 15 തിയ്യതികളില്‍ മൊഗ്രാല്‍ പുത്തൂര്‍ ദിഡുപ മുനവ്വിറുല്‍ ഇസ്ലാം കോളേജില്‍ നടക്കുന്ന ഇമാം ശാഫീ അക്കാദമി ഇന്റര്‍ കോളേജ് കലോത്സവം തുഷാരവം-18 ന്റെ ഭാഗമായുള്ള സ്റ്റേജിതര മത്സരങ്ങള്‍ക്ക് നാളെ തുടക്കമാവും. ഇമാം ശാഫീ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ്, ബദ്രിയാ നഗര്‍, മുനവ്വിറുല്‍ ഇസ്ലാം ജൂനിയര്‍ കോളേജ്, ദിഡുപ്പ-പൂത്തൂര്‍, മുഹമ്മദിയ്യ കോളേജ്, മുട്ടം-ബന്തിയോട് എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് മത്സരം നടക്കുന്നത്. 

മലയാളത്തിന് പുറമെ അറബി, ഇംഗ്ലീഷ്, ഉറുദു, കന്നട തുടങ്ങിയ ഭാഷകളില്‍ നടത്തപ്പെടുന്ന മത്സരത്തില്‍ മുപ്പതോളം ഇനങ്ങളിലായി അന്‍പതിലധികം ഹിഫ്‌ള് വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും. വ്യക്തിഗത ഇനങ്ങള്‍ വെള്ളിയാഴ്ച പ്രത്യേക സൂപ്രവൈസര്‍മാരുടെ മേല്‍ നോട്ടത്തില്‍ അതത് സ്ഥാപനങ്ങളില്‍ വെച്ചും ഗ്രൂപ്പ് ഇനങ്ങള്‍ ശനിയാഴ്ച ഇമാം ശാഫീ അക്കാദമീ കാമ്പസില്‍ വെച്ചും നടത്തപ്പെടുമെന്ന് ഫെസ്റ്റ് കണ്‍ട്രോളര്‍ ബദ്‌റുല്‍ മുനീര്‍ അശ്ശാഫീ അറിയിച്ചു. ത്വാഹ വാഫി സ്വാഗതവും നാസിര്‍ ആത്തൂര്‍ അശ്ശാഫി നന്ദിയും പറഞ്ഞു.

kumbla, kasaragod, kerala, news, Imam Shafi Academy inter college kalolsavam off stage competition starts on tomorrow.