മനുഷ്യാവകാശ ദിനം: 10ന് എച്ച്.ആർ.പി.എം റാലി കാസർകോട്


കാസർകോട്, ഡിസംബര്‍ 03.2018 ● ലോക മനുഷ്യാവകാശ ദിനമായ ഡിസംബർ 10ന് തിങ്കളാഴ്ച 3 മണിക്ക് കാസർകോട് റാലിയും സംഗമവും നടത്താൻ നായൻമാർമൂല ജില്ലാ ഓഫീസിൽ ചേർന്ന ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ (എച്ച്.ആർ.പി.എം) ജില്ലാ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് കൂക്കൾ ബാലകൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി കെ.ബി.മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.

ജില്ലയിൽ 1000 ആക്ടീവ് അംഗങ്ങളെ ചേർത്ത് മെമ്പർഷിപ്പ് പ്രവർത്തനം ത്വരിതപ്പെടുത്താൻ തീരുമാനിച്ചു. താലൂക്കുകളിൽ നിന്നും ലഭിച്ച വിവിധ പരാതികളിൽ അടിയന്തിര പരിഹാരത്തിനായി ബന്ധപ്പെട്ടവരെ സമീപ്പിക്കാൻ യോഗം തീരുമാനിച്ചു. റെയിൽവേ അധികൃതർ കാസർകോട് ജില്ലയോട് തുടരുന്ന സമാനതകളില്ലാത്ത അവഗണനയിൽ യോഗം പ്രതിഷേധിച്ചു.

സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മഹമ്മൂദ് കൈകമ്പ, സി.സുകുമാരൻ, സി.മുഹമ്മദ് കുഞ്ഞി, മൻസൂർ മല്ലത്ത്, താജുദ്ദീൻ പുളിക്കൽ, രാഘവ ചേരാൾ, ഹമീദ് കോസ്‌മോസ്, ഷരീഫ് മുഗു, ബി.അഷ്റഫ്, ജമീല അഹമ്മദ്, ബാലാമണി എം.നായർ, കെ.എ.യശോദ ടീച്ചർ, വി.എം.കൃഷ്ണപ്രസാദ്, സക്കീന സി.എ, നാസർ ചെർക്കളം, കെ.എം.ശാഫി കല്ലുവളപ്പിൽ, അബ്ദുല്ല ആലൂർ പ്രസംഗിച്ചു.