ഹോമിയോ, ആയൂർവേദിക്ക് സൗജന്യ വൈദ്യപരിശോധന ക്യാമ്പ് സംഘടിപ്പിക്കും


കുമ്പള: ഡിസംബര്‍ 05.2018"ആരോഗ്യമാണ് സമ്പത്ത് " എന്ന സന്ദേശവുമായി സാവിയ്യാ ഇസ്ലാമിക് പ്രീ സ്കൂൾ മാനേജ്മെന്റും, ജനരക്ഷാ ബ്ലഡ് ഡോണേർസ് കാസറഗോഡും സംയുക്തമായി യേനപ്പോയ ആയുർവ്വേദ ഹോസ്പിറ്റൽ കൊള്ളർ കൊടി യുടെ സഹകരണത്തോടെ ഹോമിയോ ആയുർവ്വേദിക്ക് സൗജന്യ വൈദ്യപരിശോധന ക്യാമ്പ് മുഹിമ്മാത്ത് എ. കെ. ജി. നഗർ സാവിയ്യ ഇസ്ലാലാമിക് പ്രീ സ്കൂളിൽ വെച്ച് ഡിസംബർ 9 ഞായറാഴ്ച്ച നടത്തപ്പെടും.

സന്ധിവാതം, നടുവേദന, കഴുത്ത് വേദന, ആസ്ത്മ, പാലിസിസ്, അനീമിയ, പ്രമേഹം, ഓസ്റ്റിയോ ആർത്രൈറ്റിസ് റ്യൂമറ്റോയിഡ് ആർത്രൈറ്റിസ്, മൂത്ര സംബന്ധമായ അസുഖങ്ങൾ, ബി.പി, അസിഡിറ്റി, ചർമ്മ രോഗങ്ങൾ, സോറിയാസിസ്, മഞ്ഞപിത്തം, പൈൽസ്, ഫിസ്റ്റൂല, ചുമ, ശ്വാസം മുട്ട്, ശിശു രോഗങ്ങൾ, സ്ത്രീ രോഗങ്ങൾ എന്നിവയ്ക്ക് ഫലപ്രദമായ ചികിത്സയും നിർദ്ദേശങ്ങളും വിദഗ്ദരായ ഡോക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കും ക്യാമ്പ് എന്ന് ജന രക്ഷാ ഭാരവാഹികളായ നാസർ ബായാർ, പ്രശാന്ത് എം.എം. കെ, ഇബ്രാഹിം പെർവാഡ്, മുഹമ്മദ് സ്മാർട്ട്, കാക്ക മുഹമ്മദ്, ഹമീദലി മാവിന കട്ട, അബ്ദു ബദ്രിയാനഗർ, മൂസ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.

മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ:
9633064313 , 9895885748, 9496634429, 9895268868
Homeo, Ayurvedic free medical camp conducting in AKG Nagar Savia islamic pre-school, kumbla, kasaragod, kerala, news.