ഉത്സവപ്പറമ്പിൽ ആരോഗ്യ ബോധവൽക്കരണം നടത്താൻ സ്റ്റാൾ ഒരുക്കി ആരോഗ്യ വകുപ്പ്


കുമ്പള: ഡിസംബര്‍ 14.2018. ഉത്സവത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ഐഇസി പ്രദർശനം ശ്രദ്ധേയമായി. കിദൂർ ശിവക്ഷേത്രോൽസവത്തോടനുബന്ധിച്ചാണ് സ്റ്റാൾ ഒരുക്കിയത്.

കൊതുകുജന്യ രോഗങ്ങൾ വിവിധ കൊതുകുകൾ, ഉറവിടങ്ങൾ,  പുകയിലയുടെ ദൂഷ്യങ്ങൾ, ജീവിത ശൈലീ രോഗങ്ങൾ, വ്യായാമത്തിന്റെ പ്രാധാന്യം, കാൻസർ തുടങ്ങിയവയെക്കുറിച്ച് പ്രതിപാദിക്കുന്ന ആകർഷകങ്ങളായ പ്രദർശനമായിരുന്നു സംഘടിപ്പിച്ചത്. കൂടാതെ പവലിയനിൽ വന്നവരിൽ നൂറ്റമ്പതോളം ആളുകളുടെ പ്രമേഹം രക്താധി സമ്മർദ്ദം എന്നിവയുടെ സാധ്യത  നിർണയിച്ച് കൊടുത്തതും ജനോപകാരപ്രദമായി. 

കുമ്പള ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് പുണ്ഡരീകാക്ഷ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ എം.ചന്ദ്രൻ, കെ.വി.ശ്രീനിവാസൻ, റാഫി മലയിൽ, എൻ.സീമ, പി.കെ.സുജാത ,പി.ശാലിനി തുടങ്ങിയവർ പങ്കെടുത്തു.
kumbla, kasaragod, kerala, news, Health department conducting awareness class.