സിജി പി. എസ്. സി. മോക് ടെസ്റ്റ് സംഘടിപ്പിച്ചുകുമ്പള: ഡിസംബര്‍ 08.2018. എസ്. എസ്. എൽ. സി മുതൽ ഉയർന്ന വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥികൾക്കായി ,സെന്റർ ഫോർ ഇൻഫോർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സി.ജി) മൊഗ്രാൽ ദേശീയ വേദിയുമായി സഹകരിച്ച് മൊഗ്രാലിൽ പി.എസ്.സി മോക് ടെസ്റ്റും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

കുമ്പള ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ എ.കെ.ആരിഫ് ഉദ്ഘാടനം ചെയ്തു. ദേശീയ വേദി പ്രസിഡന്റ് സിദ്ധീഖ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. പി.മുഹമ്മദ് നിസ്സാർ വിഷയാവതരണം നടത്തി. പി. ടി. എ പ്രസിഡന്റ് പി. എ. ആസിഫ് മുഖ്യാഥിതിയായിരുന്നു.

എസ്. എം. സി. ചെയർമാൻ അഷറഫ് പെർവാഡ്, ലത്തീഫ് മാസ്റ്റർ ഉളുവാർ, എസ്.എ. അബ്ദുൽ റഹ്മാൻ, മഹാത്മ കോളേജ് പ്രിൻസിപ്പാൾ കെ.എം. എ. സത്താർ, എം.എ. മൂസ, എം. വിജയകുമാർ, ടി. കെ. ജാഫർ, ഹബീബ് കോട്ട, നസ്റുദ്ധീൻ, നാസിർ മൊഗ്രാൽ, സിജി ട്രെയിനർ ഫാത്തിമത് താഹിറ, പി.വി. അൻവർ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ദേശീയ വേദി ജന: സെക്രട്ടറി റിയാസ് മൊഗ്രാൽ സ്വാഗതം പറഞ്ഞു.

Govt service appointment; Deshiya vedhi conducts PSC mock test, mogral, kasaragod, kerala, news.