ബാംഗ്ലൂരിൽ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച പത്ത് പേർ മരിച്ചു; 80 പേർ ആശുപത്രിയിൽ


ഡിസംബര്‍ 14.2018. കർണാടകയിലെ ചാമരാജനഗറിൽ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചവരുടെ എണ്ണം പത്തായി ഉയർന്നു. ഇവിടുത്തെ മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പ്രസാദം കഴിച്ച 65 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരം. പ്രസാദത്തിന്റെ അവശിഷ്ടം കഴിച്ച നൂറോളം കാക്കകളും ചത്തു വീണു. പ്രസാദത്തിൽ വിഷം കലർന്നതാണെന്നാണ് ആദ്യവിവരം. ക്ഷേത്ര പരിസരത്തുനിന്ന് അറുപതോളം കാക്കകളെ ചത്ത നിലയിൽ കണ്ടെത്തിയതായും വിവരമുണ്ട്. 15 വയസ്സുള്ള പെൺകുട്ടിയും മരിച്ചവരിലുണ്ട്. 

ഹനൂർ താലൂക്കിലെ സുൽവാടി കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തിലാണ് സംഭവം. രാവിലെ പത്തരയോടെ ക്ഷേത്രത്തിൽ വിതരണം ചെയ്ത പ്രസാദം കഴിച്ചവർ അവശനിലയിലാവുകയായിരുന്നു. പ്രസാദത്തില്‍ വിഷ പദാര്‍ത്ഥം കലര്‍ന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രസാദത്തില്‍ നേരിട്ട് വിഷം കലര്‍ത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ഭക്ഷണത്തിന്‍റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.

Food poison in Banglore temple; 10 dies, 80 hospitalized, news, India, transit-ad, ദേശീയം.