ഹിന്ദു സമാജോത്സവം പരിപാടിയുടെ പ്രചാരണാർഥം നഗരത്തിൽ വിദ്വേഷം വളർത്തുന്ന ഫ്ളക്സ് ബോർഡ‌ുകൾ സ്ഥാപിച്ചു; ക്ലബ‌് ഭാരവാഹികൾക്കെതിരെ പൊലീസ‌് കേസെടുത്തു


കാസർകോട്: ഡിസംബര്‍ 15.2018. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ഹിന്ദു സമാജോത്സവം പരിപാടിയുടെ പ്രചാരണാർഥം നഗരത്തിൽ വർഗീയ വിദ്വേഷം വളർത്തുന്ന ഫ്ളക്സ് ബോർഡ‌ുകൾ സ്ഥാപിച്ചു. ബിജെപി നിയന്ത്രണത്തിലുള്ള  ജെ പി നഗർ ഫ്രണ്ട്‌സ് ക്ലബ് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിക്ക‌് മുന്നിലുൾപ്പെടെയാണ‌് വർഗീയ വിദ്വേഷം വളർത്തുന്ന വാചകങ്ങളോടുള്ള ബോർഡ‌ുള്ളത‌്. ബോർഡ‌് സ്ഥാപിച്ചതിന‌് ക്ലബ‌് ഭാരവാഹികൾക്കെതിരെ കാസർകോട‌് ടൗൺ പൊലീസ‌് കേസെടുത്തു. 

കഴിഞ്ഞദിവസം പരിപാടിയുടെ ബോർഡുകൾ സ്ഥാപിച്ചപ്പോൾതന്നെ ഇതിലെ വാചകങ്ങൾ സംബന്ധിച്ച് വിവിധ ഭാഗങ്ങളിൽനിന്ന‌് പ്രതിഷേധമുയർന്നിരുന്നു. ഇത് ശ്രദ്ധയിൽപെട്ട പൊലീസ് വെള്ളിയാഴ‌്ച ബോർഡുകളിലെ വാചകങ്ങൾ സ്റ്റിക്കർ ഉപയോഗിച്ച് മറച്ചു. ഇസ്ലാമിനെയും മുസ്ലിം രാജാക്കന്മാരെയും അവഹേളിക്കുന്ന തരത്തിലും വർഗീയ വിദ്വേഷം വളർത്തുന്ന തരത്തിലുമുള്ള വാചകങ്ങളാണ‌് ഫ്ളക്സ് ബോർഡുകളിലുള്ളത്.

kasaragod, kerala, news, Flex board installed with raising hatred words; case against club bearers.