മംഗളൂറു നഗരത്തിൽ സെൻട്രൽ മാർക്കറ്റിൽ വൻ തീ പിടിത്തം; നിരവധി കടകൾ കത്തി നശിച്ചു


മംഗളൂറു: ഡിസംബര്‍ 06.2018. മംഗളൂറു നഗരത്തിൽ സെൻട്രൽ മാർക്കറ്റിൽ ബുധനാഴ്ച രാത്രി ഉണ്ടായ തീപിടിത്തത്തിൽ നിരവധി കടകൾ കത്തി നശിച്ചു. ബുധനാഴ്ച രാത്രി പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട പ്രദേശവാസികൾ അഗ്നിശമന വിഭാഗത്തെ വിവരമറിയിച്ചതിനെ തുടർന്ന് പാണ്ഡേശ്വർ, കദ്രി സ്റ്റേഷനുകളിൽ നിന്ന് അഗ്നിശമന സേനാംഗങ്ങൾ കുതിച്ചെത്തി തീ അണക്കുകയായിരുന്നു. 

പുക ഉയരുന്നത് കണ്ട് നിരവധി ആളുകളാണ് സെൻട്രൽ മാർക്കറ്റിൽ തടിച്ചുകൂടിയത്.

mangalore, news, ദേശീയം, alfalah ad, Fire in Manglore central market; many shops burnt.