സേവനത്തിന്റെ മുപ്പത്തിനാല് വർഷം പൂർത്തിയാക്കുന്ന ഉമർ ഉസ്താദിനെ ആദരിക്കുന്നു


മൊഗ്രാൽ : ഡിസംബര്‍ 31.2018. മൊഗ്രാൽ മൈമൂൺ നഗർ മദ്രസയിൽ ദീർഘകാലം അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്ന ഉമർ മൗലവിയെ പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് ആദരിക്കുന്നു. ഡിസംബർ മുപ്പത്തിയൊന്ന് തിങ്കളാഴ്ച ഏഴ് മണിക്ക് മൈമൂൺ നഗറിൽ വെച്ച് നടക്കുന്ന പരിപാടിയിലാണ് ആദരിക്കൽ ചടങ്ങ്. 

സയ്യിദ് ശമീം തങ്ങൾ കുമ്പോൽ, സയ്യിദ് അബ്ദുൽ അസീസ് തങ്ങൾ, ഫിറോസ് ബുഖാരി മൂത്തേടം, ശമീർ വാഫി കരുവാരക്കുണ്ട്, ഹാഫിദ് രിഫായു സഖാഫി, അബ്ദുറശീദ് സഖാഫി, അബ്ദുൽ ഖാദർ ഖാസിമി,അഷ് റഫ് ഫൈസി ദേലമ്പാടി,  ഇല്യാസ് മുസ് ലിയാർ, ഉസ്മാൻ സഖാഫി, എ.കെ.സി.അബ്ദുൽ ഖാദർ സഖാഫി, വി.പി.അബ്ദുൽ ഖാദർ, കബീർ ഫൈസി, യൂനുസ് മുസ്ലിയാർ, ഹനീഫ ഹാജി, എ.മുഹമ്മദ്, ഖാദർ ഹാജി, ഉമറുൽ ഫാറൂഖ്, ലത്തീഫ് മുസ്ലിയാർ തുടങ്ങി നാട്ടിലെ പണ്ഡിതന്മാരും , നേതാക്കളും പരിപാടിയിൽ സംബന്ധിക്കും.

mogral, kasaragod, kerala, news, Felicitation for Umar Usthad.