ഋഷിരാജ് സിങ്ങിനെതിരെ വ്യാജ പ്രചാരണം; ബി.ജെ.പി നേതാവ് അറസ്റ്റില്‍


ഡിസംബര്‍ 29.2018. എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ് അയ്യപ്പജ്യോതിയില്‍ പങ്കെടുത്തെന്ന് ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയ കേസില്‍ ബി.ജെ.പി നേതാവിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി തിരുവല്ല ടൗണ്‍ കമ്മിറ്റി ഭാരവാഹി തിരുമൂലപുരം പൂര്‍ണിമ വീട്ടില്‍ ജെ. ജയന്‍ (42) ആണ് അറസ്റ്റിലായത്. 

തിരുവല്ല എസ്‌.ഐ പി.ആര്‍. സന്തോഷ്‌കുമാറിെന്റ നേതൃത്വത്തിലുള്ള സംഘം തിരുമൂലപുരത്തെ വീട്ടില്‍നിന്നാണ് പിടികൂടിയത്. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ ജയനെ ജാമ്യത്തില്‍വിട്ടു. വ്യാജ പ്രചാരണത്തെതുടര്‍ന്ന് ഋഷിരാജ് സിങ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

kerala, news, skyler-ad, Fake propaganda against Rishiraj Singh; BJP leader arrested.