വ്യാജ നോട്ടുകളെ കരുതിയിരിക്കുക; മീൻ മാർക്കറ്റിൽ രണ്ടായിരത്തിന്റെ വ്യാജ നോട്ടെത്തിയത് ഇത് രണ്ടാം തവണ


കാസര്‍ഗോഡ്:  ഡിസംബര്‍ 17.2018. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാജ നോട്ടുകള്‍ വ്യാപകം.  കഴിഞ്ഞ ദിവസം കാസര്‍കോട് മീന്‍ മാര്‍ക്കറ്റില്‍ നിന്നു  2000 രൂപയുടെ വ്യാജ നോട്ടു കൊടുത്ത് മീൻ വാങ്ങാൻ ശ്രമിക്കുമ്പോൾ മീൻ കച്ചവടക്കാരും നാട്ടുകാരും ചേർന്ന് ഒരാളെ പിടികൂടിയിരുന്നു. അത് പോലെ 500 രൂപ നോട്ടുകളും വ്യാപകമായി നിര്‍മിച്ചു ഇറക്കിയതായാണ് പോലീസിനു ലഭിച്ച വിവരം. 

സ്ത്രീകള്‍ നടത്തുന്ന കച്ചവട സ്ഥാപനങ്ങള്‍, മീന്‍ മാര്‍ക്കറ്റുകള്‍, തിരക്കേറിയ കടകള്‍ എന്നിവിടങ്ങള്‍ വഴിയാണ് വ്യാജ നോട്ടുകള്‍ ഇറക്കുന്നതെന്നും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ നോട്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ജനങ്ങള്‍ ജാഗ്രതയും സൂക്ഷ്മതയും പാലിക്കണമെന്ന് പോലീസ് നിര്‍ദേശം നല്‍കി.

kasaragod, kerala, news, transit-ad, Fake currency in Kasaragod.