'ഓര്‍മ്മച്ചെപ്പുകള്‍' ജി.എച്ച്.എസ്.എസ് കുമ്പള പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മയുടെ ഇ മെയില്‍ ഐ.ഡി.ലോഗിന്‍ ചെയ്ത് ഉദ്ഘാടനം ചെയ്തു


കുമ്പള: ഡിസംബര്‍ 10.2018. 'ഓർമ്മച്ചെപ്പുകൾ' എന്ന പേരിൽ 1998-99 ബാച്ച് ജി.എച്ച്.എസ്.എസ് കുമ്പളയിലെ പൂർവ്വ വിദ്യാർത്ഥി സംഗമത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്മരണികയിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നതിന് വേണ്ടി ആരംഭിച്ച ഇ മെയിൽ ഐ.ഡിയുടെ ലോഞ്ചിംഗ് നടത്തി. ജി.എച്ച്.എസ്.എസിലെ മുൻ അധ്യാപിക അന്നമ്മ ടീച്ചർ ലോഗിൻ ചെയ്തു കൊണ്ടാണ് ലോഞ്ചിംഗ് നിർവ്വഹിച്ചത്. 

പരിപാടിയിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടയ്മയുടെ  അബ്ദുല്ലകുഞ്ഞി, ഷരീഫ്, സന്തോഷ്, മൻസൂർ താജ്, നൗഷാദ്, ചന്ദ്രഹാസ, രാജേഷ് എന്നിവർ സംബന്ധിച്ചു. 2019 ഏപ്രിൽ ആറിനാണ് വിപുലമായ രീതിയിൽ 1998-99 ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം നടക്കുന്നത്.

kumbla, kasaragod, kerala, news, GoldKing-ad, E-mail launching of GHSS Kumbla old students.