വിദ്യാനഗർ- മുണ്ട്യത്തടുക്ക റോഡിനോട് ജില്ലാ പഞ്ചായത്ത് കാണിക്കുന്ന അവഗണനക്കെതിരെ ഡി വൈ എഫ് ഐ റോഡ് ഉപരോധിച്ചു


കന്യപാടി:   ഡിസംബര്‍ 10.2018. വിദ്യാനഗർ- മുണ്ട്യത്തടുക്ക റോഡിനോട് ജില്ലാ പഞ്ചായത്ത് കാണിക്കുന്ന അവഗണനക്കെതിരെ ഡി വൈ എഫ് ഐ പള്ളം ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ കന്യപാടി ജംഗ്ഷനിൽ റോഡ് ഉപരോധിച്ചു. വിദ്യാനഗർ ദേവരകര വരെ 6.5 കിലോമീറ്റർ റോഡിനു മാത്രമാണ് നിലവിൽ ഫണ്ട് അനുവദിച്ചിട്ടുള്ളത്. ബാക്കിയുള്ള 15 കിലോമീറ്റർ റോഡ് കാൽനട പോലും ചെയ്യാൻ പറ്റാത്ത അവസ്‌ഥയിലാണ്‌ ഉള്ളത്. നിരവധി തവണ പരാതി നൽകിയിട്ട് ഒരു നടപടിയും ഉണ്ടായിട്ടില്ല.

രണ്ടു തവണ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴി അടക്കുകയും ചെയ്‌തിരുന്നു. കൂടാതെ മഴക്കാലത്ത് റോഡിൽ വാഴ നട്ടും റോഡിലുള്ള കുഴിയിൽ കുട്ടികൾ മീൻ പിടിച്ചും സമരം നടത്തി. കൂടാതെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എരിയപ്പാടി കമ്യൂണിറ്റി ഹാൾ ഉൽഘാടനം ചെയ്യാൻ വന്നപ്പോൾ നേരിട്ട് നിവേദനം നൽകിയിരുന്നു. ഒരു മാസം കൊണ്ട് റോഡിന്‌ ഫണ്ട് അനുവദിച്ചു. റോഡ്‌ പണി നടത്താമെന്ന് ഉറപ്പും നൽകിയിരുന്നു. ഒരു നടപടിയും ഉണ്ടായില്ല. ഇതിനെ തുടർന്നാണ് റോഡ് ഉപരോധം നടത്തിയത്.
എടനീർ, പുത്തിഗെ ഡിവിഷൻ ഭരിക്കുന്ന ബിജെപി മെമ്പർ ആയ ശ്രീകാന്ത് പുഷ്പ അമേകാല എന്നിവർ ഈ റോഡിനെ പറ്റി തിരഞ്ഞു നോക്കുന്നില്ല.

പരിപാടി ഉദ്ഘാടനം സി പി എം കുമ്പള ഏരിയ സെക്രട്ടറി സി എ സുബൈർ ഉൽഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി നസിറുദ്ദീൻ മലങ്കര സജിത റൈ, സങ്കര  സി എച്ച് .പ്രദീപ്കുമാർ, സന്തോഷ്‌കുമാർ, ഇബ്രാഹിം മാസ്റ്റർ,  അബ്‌ദുൽ മജീദ്, അബ്‌ദുൽ ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു. ഉടൻ പണി ആരംഭിക്കണമെന്നും അല്ലെങ്കിൽ റോഡ് പി ഡബ്ല്യൂക്ക് വിട്ട് കൊടുക്കണമെന്നും ആവശ്യപ്പെട്ടു.

DYFI road strike in Kanyappady, kasaragod, kerala, news, dyfi.