മഞ്ചേശ്വരത്ത് എൻ.ജി.ഒ ക്വാർട്ടേഴ്സ് സ്ഥാപിക്കണം: എസ്.ഇ.യു


ഉപ്പള: ഡിസംബര്‍ 30.2018. മഞ്ചേശ്വരം താലൂക്ക് പരിധിയിലെ സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ ഭൂരിഭാഗവും ജില്ലയ്ക്കു പുറത്തു നിന്നുള്ളവരായതിനാൽ അവരുടെ താമസ സൗകര്യത്തിനായി  ക്വാർട്ടേഴ്സുകൾ അനുവദിക്കണമെന്ന് എസ്.ഇ.യു മഞ്ചേശ്വരം താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. താമസ സൗകര്യത്തിന്റെ അപര്യാപ്തത മൂലം പലരും ലീവ് എടുക്കുന്നത് ഓഫീസുകളുടെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുകയും നാടിന്റെ വികസനത്തെ പിറകോട്ടടിപ്പിക്കുകയും ചെയ്യുന്നുണ്ട്. പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ പരിഗണിച്ച് ജീവനക്കാർക്ക്  കുടുംബത്തോടൊപ്പം താമസിക്കുന്നതിന് ഉചിതമായ സൗകര്യം ഏർപ്പെടുത്തുന്നത് ഇതിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് സമ്മേളനം വിലയിരുത്തി.

താലൂക്ക് പ്രസിഡണ്ട്: ഇബ്രാഹിം കെ.കെ. അദ്ധ്യക്ഷത  വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് നാസർ നങ്ങാരത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഒ.എം ഷഫീക്ക് മുഖ്യ പ്രഭാഷണം നടത്തി. സ്റ്റേറ്റ് എക്സികൂട്ടിവ് അംഗം ടി.കെ.അൻവർ, അഷ്റഫലി ചേരങ്കൈ പ്രസംഗിച്ചു. ജന.സെക്രട്ടറി ഷബീൻ ഫാരിസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ അഷ്റഫ് കല്ലിങ്കാൽ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ അബ്ദുറഹിമാൻ നെല്ലിക്കട്ട തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 

ഭാരവാഹികൾ:

ഇബ്രാഹിം കെ.കെ (പ്രസിഡണ്ട് )
ഷബീൻ ഫാരിസ് (ജന.സെ ക്രട്ടറി)
അഷ്റഫ് കല്ലിങ്കാൽ (ട്രഷറർ)
അബ്ദുൽ മജീദ് കൊപ്പള, സമീർ പി (വൈസ് പ്രസിഡണ്ട്) 
ബഷീർ മുഹമ്മദ്, ബുഷ്റ സി (ജോ. സെക്രട്ടറി)

uppala, kasaragod, kerala, news, Demand for NGO quarters in Manjeshwaram.