കണ്ണൂർ എയർപോർട്ടിൽ നിന്ന് കാസറഗോട്ടേക്ക് ബസ് സർവീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി


ദോഹ: ഡിസംബര്‍ 11.2018. ഹ്രസ്വ സന്ദർശനാർത്ഥം ദോഹയിൽ എത്തിയ കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ . എ ജി സി ബഷീറിന് കൾച്ചറൽ ഫോറം കാസർഗോഡ് ജില്ലാ കമ്മിറ്റി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്   നിവേദനം സമർപ്പിച്ചു. കാസർഗോഡ് ഭാഗത്തേക്ക് പുതിയ  കണ്ണൂർ എയർപോർട്ടിൽ നിന്ന് കെ എസ് ആർ ടി സി ബസ്സ് സർവ്വീസ് ആരംഭിക്കുക, മടങ്ങി വരുന്ന പ്രവാസികൾക്ക് ജില്ലാ പഞ്ചായത്ത് ക്ഷേമ പദ്ധതികളിൽ ഉൾപ്പെടുത്തി പുനരധിവാസത്തിന് പ്രത്യേക ക്ഷേമ  പദ്ധതികൾ ആവിഷ്കരിക്കുക, നിരപരാധികളായ കുറെ ചെറുപ്പക്കാർ ഗൾഫ് നാടുകളിൽ പിടിക്കപ്പെട്ട കാര്യം മുൻനിർത്തി  മയക്ക് മരുന്ന് ലോബിയെ നിയന്ത്രിക്കാൻ മംഗലാപുരം എയർപോർട്ടിൽ പോലിസ് നിരീക്ഷണം കർശനമാക്കാൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുക, ജില്ലാ നോർക്ക ഓഫീസ് സ്ഥിരം സ്റ്റാഫ് നിയമിക്കുക, ഓഫീസ് പ്രവർത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ പ്രവാസി ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിവേദനം നൽകിയത്.

എല്ലാ കാര്യങ്ങളും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ഖത്തർ കൾച്ചറൽ ഫോറം സംസ്ഥാന സെക്രട്ടറി മുഹമ്മദ് കുഞ്ഞി തായലക്കണ്ടി, ജില്ലാ സെക്രട്ടറിമാരായ ഹഫീസുള്ള, സിയാദലി, ഷംസീർ മാങ്ങാട് എന്നിവർ പങ്കെടുത്തു.

gulf, news, ദുബായ്, ഗൾഫ്, Demand for bus service; petition submitted.