തു​ര​ങ്ക​ത്തി​​ൽ ശ്വാ​സം​മു​ട്ടി മ​രണം: അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി


ബ​ദി​യ​ഡു​ക്ക: ഡിസംബര്‍ 02.2018. മു​ള്ള​ന്‍​പ​ന്നി​യെ പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ തു​ര​ങ്ക​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി മ​ണ്ണി​ടി​ഞ്ഞു വീ​ണ് ശ്വാ​സം മു​ട്ടി മ​രി​ച്ച നാ​രാ​യ​ണ നാ​യ​ക് എ​ന്ന ര​മേ​ശ​ (45)ന്‍റെ മൃ​തദേ​ഹം കാ​സ​ർ​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബാ​യ​ര്‍ ഗും​പെ​യി​ലെ വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്ക​രി​ച്ചു. 

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം പെ​ര്‍​മു​ദെ ബാ​ളി​ഗെ​യി​ലാ​യി​രു​ന്നു സം​ഭ​വം. സു​ഹൃ​ത്തി​നെ തു​ര​ങ്ക​ത്തി​നു​പു​റ​ത്ത് നി​ര്‍​ത്തി അ​ക​ത്തേ​ക്കു ക​യ​റി​യ നാ​രാ​യ​ണ നാ​യ്ക്ക് മ​ണ്ണി​ടി​ഞ്ഞ് അ​ക​ത്ത് കു​ടു​ങ്ങി​യി​രു​ന്നു. ഫ​യ​ര്‍​ഫോ​ഴ്സും നാ​ട്ടു​കാ​രും പോ​ലീ​സും ഒ​രു രാ​ത്രി​യും പ​ക​ലും ന​ട​ത്തി​യ ക​ഠി​ന​ശ്ര​മ​ത്തി​ന് ശേ​ഷ​മാ​ണ് നാ​രാ​യ​ണ നാ​യ​ക്കി​നെ തു​ര​ങ്ക​ത്തി​ന​ക​ത്തു​നി​നന്ന് പു​റ​ത്തെ​ടു​ത്ത​ത്. അ​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു. 

സം​ഭ​വ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് ബ​ദി​യ​ഡു​ക്ക പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. സു​ന്ദ​ര​നെ തു​ര​ങ്ക​ത്തി​നു​പു​റ​ത്ത് നി​ര്‍​ത്തി നാ​രാ​യ​ണ നാ​യ്​ക് തു​ര​ങ്ക​ത്തി​ന​ക​ത്ത് ക​യ​റു​ക​യാ​ണു​ണ്ടാ​യ​ത്. ഏ​റെ​നേ​രം ക​ഴി​ഞ്ഞി​ട്ടും പു​റ​ത്തു​വ​രാ​ത്ത​തി​നെ തു​ട​ര്‍​ന്ന് അ​യ​ല്‍​വാ​സി​ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് വി​വ​രം ഫ​യ​ര്‍​ഫോ​ഴ്സി​നെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ച​ത്. നാ​രാ​യ​ണ നാ​യ​ക് ശ്വാ​സം മു​ട്ടി മ​രി​ച്ച തു​ര​ങ്ക​ത്തി​ല്‍​നി​ന്ന് 200 മീ​റ്റ​ര്‍ അ​ക​ലെ മു​ള്ള​ന്‍​പ​ന്നി​യെ ച​ത്ത​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ വ​നം​വ​കു​പ്പ് വി​ഭാ​ഗ​ത്തി​ലെ സ്പെ​ഷ​ല്‍ സ്ക്വാ​ഡ് മു​ള്ള​ന്‍​പ​ന്നി​യു​ടെ ജ​ഡം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വെ​റ്റ​റി​ന​റി ഡോ​ക്ട​ർ എ​സ്. റോ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ഡം പോ​സ്റ്റ്മോ​ര്‍​ട്ടം ചെ​യ്തു. 

കൂ​ടു​ത​ല്‍ പ​ഴ​ക്ക​മി​ല്ലാ​ത്ത​താ​ണ് ജ​ഡ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ തെ​ളി​ഞ്ഞ​ത്. മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​ന് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യി കാ​സ​ർ​ഗോ​ഡ് സെ​ക്‌​ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ അ​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ 1972ലെ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​മ​നു​സ​രി​ച്ച് കേ​സെ​ടു​ത്തി​ട്ടു​ള്ള​താ​യും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ച​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related News:
മുള്ളന്‍പന്നിയെ പിടിക്കാന്‍ ഗുഹയില്‍ കയറിയ യുവാവ് മരിച്ചു
ബദിയടുക്കയിൽ മുള്ളൻപന്നിയെ പിടികൂടാൻ ഗുഹയിൽ കയറി കാണാതായ യുവാവിന് .....Death of youth in trap of cave; Investigation continuing, badiyadukka, kasaragod, kerala, news, kids camp ad.