ട്രെയ്നിൽ സീറ്റ് കിട്ടാതെ കുട്ടി മരിച്ച സംഭവം; ചൈൽഡ് പ്രൊട്ടക്റ്റ് ടീം റെയിൽവേ സ്റ്റേഷൻ ധർണ്ണ നടത്തി


കാസര്‍കോട്: ഡിസംബര്‍ 29.2018. റെയില്‍വേ ഉദ്യോഗസ്ഥരുടെ മനുഷ്യത്വമില്ലാത്ത നിലപാടുമൂലം കുഞ്ഞ് ട്രെയിനില്‍ ദാരുണമായി മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കാസര്‍കോട് ജില്ലാ കമ്മിറ്റി കാസര്‍കോട് റെയില്‍വേ സ്റ്റേഷന് മുമ്പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. സംഭവം സംബന്ധിച്ച് വകുപ്പുതല അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച സംസ്ഥാന പ്രസിഡണ്ട് സി കെ നാസര്‍ കാഞ്ഞങ്ങാട് ആവശ്യപ്പെട്ടു.

സംസ്ഥാന കമ്മിറ്റി ഇതു സംബന്ധിച്ച് റെയില്‍വേ വകുപ്പ് മന്ത്രി, വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്കും പരാതിയും നിവേദനവും സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ പൂവടുക്ക അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സുനില്‍ മളിക്കാല്‍, ജില്ലാ ഭാരവാഹികളായ ഖാലിദ് പൊവ്വല്‍, മനു മാത്യു, ബന്തടുക്ക തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ട്രഷറര്‍ ജയപ്രസാദ് ബേഡകം സ്വാഗതവും റമീസ് തെക്കില്‍ നന്ദിയും പറഞ്ഞു.

kasaragod, kerala, news, Death of baby in train; Child protect team conducts protest.