ഐ.രാമറൈ ചരമവാർഷിക ദിനത്തിൽ പുഷ്പാർച്ചന നടത്തി


കാസറഗോഡ്, ഡിസംബര്‍ 03.2018 ●ഐ.രാമറൈ ഒമ്പതാം ചരമവാർഷിക ദിനത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം ബ്ലോക്ക് കോൺഗ്രസ് അദ്ധ്യക്ഷൻ കെ.സാമി കുട്ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ മോഹൻറൈ, രവി പൂജാരി, ചന്ദ്രകിദുർ, ലോകനാഥ് ഷെട്ടി ,മണ്ഡലം പ്രസിഡന്റ് ഗണേഷ് ഭണ്ഡാരി ,സെക്രട്ടറി റിയാസ് മൊഗ്രാൽ ,മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി.എൻ.ദാസൻ, ഡോൾഫിഡിസൂസ ലക്ഷമണ പ്രഭു, നാരായണ കിദുർ എന്നിവർ സംസാരിച്ചു.