തു​ട​ര്‍​ച്ച​യാ​യ വാ​ഹ​ന പ​രി​ശോ​ധ​ന; നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ വരുത്തുന്ന മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ ഉ​ട​മ​ക​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി​


കാ​സ​ർ​ഗോ​ഡ്: ഡിസംബര്‍ 01.2018. ജി​ല്ല​യി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന വാ​ഹ​നാപകടങ്ങൾ കു​റ​യ്ക്കു​ന്ന​തി​ന് വേണ്ടി തു​ട​ര്‍​ച്ച​യാ​യ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്താൻ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത്ത് ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ റോ​ഡ് സേ​ഫ്റ്റി കൗ​ണ്‍​സി​ല്‍ യോ​ഗത്തിൽ തീ​രു​മാ​നമായി. ഇ​ന്നു​മു​ത​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന ഉണ്ടാവും. നി​ശ്ചി​ത മാ​തൃ​ക​യി​ല്‍ ന​മ്പ​ര്‍ പ്ലേ​റ്റ് പ​തി​പ്പി​ക്കാ​തെ​യും ഹെ​ല്‍​മ​റ്റ് ധ​രി​ക്കാ​തെ​യും ഓ​വ​ര്‍ സ്പീ​ഡി​ലും മോ​ഡി​ഫി​ക്കേഷ​ന്‍ ചെ​യ്തും നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ വരുത്തുന്ന മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ ഉ​ട​മ​ക​ള്‍​ക്കെ​തി​രേ പോ​ലീ​സ്- മോ​ട്ടോ​ര്‍ വാ​ഹ​നം-​റ​വ​ന്യൂ വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യി ജി​ല്ലാ ക​ള​​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തി നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

kasaragod, kerala, news, Daily vehicle inspection for reducing accidents.