സമാജോത്സവം കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെ കല്ലേറ്; അങ്ങിങ്ങ് സംഘർഷം


കാസറഗോഡ് ഡിസംബര്‍ 16.2018 ● സമാജോത്സവം കഴിഞ്ഞ് തിരിച്ചു പോവുകയായിരുന്ന സംഘപരിവാർ പ്രവർത്തകർ ചില സ്ഥലങ്ങളിൽ കല്ലേറ് നടത്തിയത് പലയിടത്തും സംഘർഷ ഭീതി സൃഷ്ടിച്ചു. ഞായറാഴ്ച സന്ധ്യയോടെ ഹിന്ദു സമാജോത്സവം കഴിഞ്ഞ് വിദ്യാനഗറിൽ നിന്നും തിരിച്ചു പോവുകയായിരുന്ന പ്രവർത്തകരാണ് കല്ലേറ് നടത്തിയത്. ഉളിയത്തടുക്കയ്ക്ക് സമീപം പള്ളിക്ക് നേരെയും എസ് പി നഗറിലും കല്ലേറുണ്ടായി. ഉളിയത്തട്ക്കയിൽ ഒരു ബേക്കറി അടിച്ചു തകർത്തു. സ്വകാര്യ വാഹനങ്ങൾക്ക് നേരെയും കല്ലറുണ്ടായി. നുള്ളിപ്പാടിയിൽ കാർ യാത്രക്കാരെ തടഞ്ഞു നിർത്തി അക്രമിച്ചതായും റിപ്പോർട്ടുണ്ട്. സംഭവം നടന്നയുടൻ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പോലീസ് സംഘം  സ്ഥലത്തെത്തി. ഇവിടങ്ങളിൽ ശക്തമായ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നു.

conflict-kasaragod