മിഠായി തിന്നുന്നതിനിടെ രണ്ടര വയസുകാരന്‍ ലൈറ്റിന്റെ ബാറ്ററി വിഴുങ്ങി; അടിയന്തിര ശസ്ത്രക്രിയക്ക് വേണ്ടി മംഗളൂരുവിലേക്ക് കൊണ്ടുപോകും


കാസര്‍കോട്: ഡിസംബര്‍ 01.2018രണ്ടര വയസുകാരന്‍ ലൈറ്റിന്റെ ബാറ്ററി വിഴുങ്ങി. ഉദുമ പാക്യാരയിലെ നൗഷാദിന്റെ മകന്‍ മുഹമ്മദ് നിഹാല്‍ (രണ്ടര വയസ്) ആണ് മിഠായിക്കൊപ്പമുള്ള ബാറ്ററി വിഴുങ്ങിയത്. . വാച്ചിലുപയോഗിക്കുന്ന ചെറിയ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന എല്‍ ഇ ഡി ലൈറ്റ് മിഠായിക്കൊപ്പം ഉണ്ടായിരുന്നു. ഇതുപയോഗിച്ച് കളിക്കുകയും പിന്നീട് മിഠായി തിന്നുന്നതിനിടെ ലൈറ്റും വിഴുങ്ങുകയായിരുന്നു.  കുട്ടിയെ വീട്ടുകാര്‍ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കണമെന്ന് ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയെ മംഗളൂരുവിലേക്ക് കൊണ്ടുപോകും.

kasaragod, kerala, news, alfalah ad, Child swallows battery while eating chocolate.