പ്രസാദത്തിൽ വിഷം കലർത്തിയ സംഭവം: നാല് പേർ അറസ്റ്റിൽ


ബംഗളൂരു, ഡിസംബര്‍ 19.2018 ● ചാമരാജനഗറിലെ ഹനൂർ താലൂക്കിലെ സുൽവഡി കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തിൽ വിതരണം ചെയ്ത പ്രസാദത്തിലെ വിഷബാധയേറ്റ് 15 പേർ മരിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. എം.എം. ഹിൽസിലെ സാലൂർ മഠത്തിലെ സന്യാസി ഇമ്മാഡി മഹാദേവസ്വാമി, സു​ൽ​വ​ഡി​ക്ക് സ​മീ​പ​മു​ള്ള നാഗർകോവിൽ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി ദൊ​ഡ്ഡ​യ്യ, ക്ഷേത്ര മാനേജർ മാതേഷ്, ഭാര്യ അംബിക എന്നിവരാണ് അറസ്റ്റിലായത്. ക്ഷേത്ര ഭരണസമിതിയിൽ ര​ണ്ടു ഗ്രൂ​പ്പു​ക​ൾ ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു​വെ​ന്നും ഇ​താ​ണ് പ്ര​സാ​ദ​ത്തി​ൽ വി​ഷം ക​ല​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും പൊ​ലീ​സ് ക​ണ്ടെ​ത്തി. 

ട്ര​സ്​​റ്റ് ത​ല​വ​നാ​യ ഇ​മ്മാ​ഡി മ​ഹാ​ദേ​വ സ്വാ​മി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം താ​നാ​ണ് പ്ര​സാ​ദ​ത്തി​ൽ വി​ഷം ക​ല​ക്കി​യ​തെ​ന്ന് ​ദൊ​ഡ്ഡ​യ്യ പൊ​ലീ​സി​ന് കു​റ്റ​സ​മ്മ​ത മൊ​ഴി ന​ൽ​കി. ഭ​ര​ണ​സ​മി​തി​യി​ൽ ത​ങ്ങ​ൾ​ക്ക് എ​തി​രു നി​ൽ​ക്കു​ന്ന​വ​രെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ മ​ഹാ​ദേ​വ സ്വാ​മി​യും അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രും ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ഐ.​ജി പ​റ​ഞ്ഞു.

മഹാദേവസ്വാമിയുടെ അ​നു​യാ​യി​ മാ​തേ​ഷും ഭാ​ര്യ അം​ബി​ക​യും ചേ​ർ​ന്നാ​ണ് കീ​ട​നാ​ശി​നി ദൊ​ഡ്ഡ​യ്യ​ക്ക് കൈ​മാ​റി. സംഭവദിവസം, ക്ഷേത്ര ച​ട​ങ്ങി​നി​ടെ ദൊ​ഡ്ഡ​യ്യ കി​ച്ചു മാ​ര​മ്മ ക്ഷേ​ത്ര​ത്തി​ലെ​ത്തി അ​ടു​ക്ക​ള​യി​ലെ അ​ടു​പ്പി​ലെ തി​ള​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​രി​യി​ൽ വി​ഷം ക​ല​ക്കുകയായിരുന്നു. 

പ്ര​സാ​ദം ക​ഴി​ച്ച്​ അ​വ​ശ​നി​ല​യി​ലാ​യ​ എ​ല്ലാ​വ​രി​ൽ​നി​ന്നും സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. അ​വ​ശ​ത ന​ടി​ച്ച്​ ചി​കി​ത്സ​ക്കെ​ത്തി​യ ദൊ​ഡ്ഡ​യി​ൽ​നി​ന്നും ശേ​ഖ​രി​ച്ച സാ​മ്പി​ളി​ൽ വി​ഷാം​ശ​മാ​യ ഒാ​ർ​ഗ​നോ​ഫോ​സ്​​ഫേ​റ്റ്​ ഇ​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി. ഇൗ ​വി​വ​രം​ ഡോ​ക്​​ട​ർ​മാ​ർ ​െപാ​ലീ​സി​നെ അ​റി​യി​ച്ച​താ​ണ്​ വ​ഴി​ത്തി​രി​വാ​യ​ത്. 

ദൊ​​ഡ്ഡ​​യെ സം​​ഭ​​വം ന​​ട​​ന്ന അ​​ന്നു​​ത​​ന്നെ പൊ​​ലീ​​സ് ക​​സ്​​​റ്റ​​ഡി​​യി​​ലെ​​ടു​​ത്തി​​രു​​ന്നു. ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച​​യാ​​ണ് ഗോ​​പു​​ര നി​​ർ​​മാ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ത​​റ​​ക്ക​​ല്ലി​​ട​​ൽ ച​​ട​​ങ്ങി​​നു​​ശേ​​ഷം ക്ഷേ​​ത്ര​​ത്തി​​ലെ പ്ര​​സാ​​ദം ക​​ഴി​​ച്ച 80ല​​ധി​​കം പേ​​ർ ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യെ​​തു​​ട​​ർ​​ന്ന് ആ​​ശു​​പ​​ത്രി​​യി​​ലാ​​കു​​ന്ന​​ത്. ഒ​​മ്പ​​ത് പു​​രു​​ഷ​​ന്മാ​​രും ഒ​​രു പെ​​ൺ​​കു​​ട്ടി ഉ​​ൾ​​പ്പെ​​ടെ ആ​​റു സ്ത്രീ​​ക​​ളു​​മാ​​ണ് സം​​ഭ​​വ​​ത്തി​​ൽ മ​​രി​​ച്ച​​ത്.

chamarajanagar-food-poisoning-arrested