കാറും ട്രക്കും കൂട്ടിയിടിച്ചു ദമ്പതികൾ തൽക്ഷണം മരിച്ചു; മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


ധാർവാഡ്: ഡിസംബര്‍ 27.2018. കാറും ട്രക്കും കൂട്ടിയിടിച്ചു ദമ്പതികൾ തൽക്ഷണം മരിച്ചു. മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ദക്ഷിണ കന്നഡ ജില്ലയിലെ മൂഡബിദ്രിക്ക് സമീപമുള്ള പെരാടി സ്വദേശികളും നിലവിൽ മുംബൈയിൽ താമസിക്കാരുമായ അനിൽ പി ഷെട്ടി (65), ഭാര്യ കുശാലാ ഷെട്ടി (62) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മകൻ ശൈലേന്ദ്ര ഷെട്ടി (34)യെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശൈലേന്ദ്ര ഷെട്ടിയാണ് കാറോടിച്ചിരുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. മരോദി ബന്ദസൽ സ്വദേശിയായ അനിൽ പി ഷെട്ടി സഞ്ജീവ് ഷെട്ടിയുടെ മരുമകനാണ്. സഞ്ജീവ് ഷെട്ടിയുടെ മകൻ സുജിത്തിന്റെ വിവാഹം ഡിസംബർ 28 ന് മൂഡ്ബിദ്രിയിലെ പദ്മാവതി കല്യാൺ മണ്ഡപത്തിൽ നിശ്ചയിച്ചിരുന്നു. അങ്ങനെ അനിലും ഭാര്യയും മകനും മുംബൈയിൽ നിന്ന് മൂഡ്ബിദ്രിയിലേക്ക് ധർവാഡ് വഴി അവരുടെ ബ്രീസ് കാറിൽ യാത്ര ചെയ്യുകയായിരുന്നു. ധാർവാഡിലേക്ക് കാർ എത്തിയപ്പോൾ എതിർദിശയിൽ നിന്ന് വരുന്ന ട്രക്ക് കാറിനു നേരെ കൂട്ടിമുട്ടുകയും അനിൽ, ഭാര്യ കുശാല എന്നിവർ സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെടുകയുമായിരുന്നു. ബുധനാഴ്ച കല്യാണ വീട്ടിൽ മെഹന്ദി പരിപാടികൾ ആഘോഷിക്കുകയായിരുന്നു. അതിനിടയിലേക്ക് അപകടവിവരം ഞെട്ടലോടെയാണ് കുടുംബം കേട്ടത്.

karnataka, news, ദേശീയം, Obituary, kids camp ad, car accident; couples dies; son seriously injured.