ഇസ്ലാമിൽ പർദ്ദ നാല് മതിൽ കെട്ടുകൾക്കുള്ളിൽ തളച്ചിടുന്ന ഒന്നല്ല


മഞ്ചേശ്വരം ഡിസംബര്‍ 12.2018 ●സദാചാരം സ്വാതന്ത്ര്യമാണ് എന്ന പ്രമേയത്തിൽ ഡിസംബർ 1 മുതൽ 16 വരെ നടക്കുന്ന കാമ്പയിനിന്റെ ഭാഗമായി നടന്ന കുമ്പള ഏരിയ സമ്മേളനം ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി പി. റുക്സാന ഉദ്ഘാടനം ചെയ്തു. പർദ്ദ ഇസ്ലാമിൽ നാല് മതിൽ കെട്ടുകൾക്കുള്ളിൽ തളച്ചിടുന്ന ഒന്നല്ല. അന്യ പുരുഷന്മാരുമായി സ്വതന്ത്രമായും അനിയന്ത്രിതമായും ഇടപെട്ടതിന്റെ പേരിൽ നേരിടേണ്ടി വന്ന സ്ത്രീകളുടെ അനുഭവങ്ങൾ നമ്മുടെ മുമ്പിൽ ഇസ് ലാമിന്റെ സദാചാര മൂല്യങ്ങളുടെ അനിവാര്യതയെയാണ് കാണിച്ച് തരുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു. 

ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സക്കീന അക്ബർ അധ്യക്ഷത വഹിച്ചു. അനുപമ വനിതാ മാസിക സബ്എഡിറ്റർ സ്വബീഹ ഫാത്തിമ മുഖ്യ അതിഥിയായിരുന്നു. ജില്ലാ സമിതിയംഗം എം.കെ.ഷമീറ വിഷയാവതരണം നടത്തി കാസർകോട് ഏരിയാ കൺവീനർ തശ്രീഫ് ജീ.ഐ.ഒ. ഏരിയ സമിതിയംഗം ഫാത്തിമ ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് ഇസ്മായിൽ മാസ്റ്റർ എന്നിവർ സംസാരിച്ചു.ഏരിയ കൺവീനർ സൈനബാ മോൾ സ്വാഗതവും ഏരിയാ സെക്രട്ടറി നദീറ.കെ.പി നന്ദിയും പറഞ്ഞു. ഏരിയാ സമിതിയംഗം മുംതാസ് ഖുർആനിൽ നിന്ന് അവതരിപ്പിച്ചു.

വനിതകൾക്ക് വേണ്ടി ഏരിയ തലത്തിൽ നടന്ന കലാ മത്സര വിജയികൾക്ക് സമ്മാന വിതരണവും നടത്തി.

campaign-manjeshwar