ഉപ്പളയിൽ സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് നിരവധി പേർക്ക് പരിക്ക്


ഉപ്പള: ഡിസംബര്‍ 07.2018. സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ ഫ്‌ളാറ്റിന്റെ മതിലിലിടിച്ച്‌ വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച വൈകുന്നേരം നാലു മണിയോടെ ഉപ്പള കൈക്കമ്പ സോങ്കാലിലാണ് അപകടം.  ഉപ്പള-കന്യാല- പെര്‍ള റൂട്ടിലോടുന്ന നിത്യാനന്ദ ബസാണ് അപകടത്തില്‍പെട്ടത്. ബസ് നിയന്ത്രണംവിട്ട് റോഡരികിലെ ഫ്‌ളാറ്റിന്റെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഗുരുതരമായ പരിക്കേറ്റ മൂന്നു പേരെ മംഗളൂറു യൂണിറ്റി ആശുപത്രിയിലും ഒരാളെ കങ്കനാടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരെ സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യാശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്കൂൾ വിട്ട സമയമായതിനാൽ നിരവധി വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ബേക്കൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ബസില്‍ കൂടുതലായി ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് മഞ്ചേശ്വരം എ.എസ് ഐ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞ് കുട്ടികളുടെ രക്ഷിതാക്കൾ  ആശുപത്രിയിലേക്ക് കുതിച്ചു.

uppala, kasaragod, kerala, news, skyler ad, Bus accident in Uppala Sonkal; 20 injured.