കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം അറസ്റ്റില്‍കാഞ്ഞങ്ങാട്: ഡിസംബര്‍ 15.2018. കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിനെ പോലീസ് അറസ്റ്റു ചെയ്തു. പിന്നാക്ക വിഭാഗ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുംവിധം സംസാരിച്ചുവെന്നാരോപിച്ച് ഏച്ചിക്കാനം ചാമകൊച്ചിയില്‍ ബാലകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കാസര്‍കോട് എസ്.എം.എസ്. ഡി.വൈ.എസ്.പി പ്രദീപ്കുമാര്‍ ആണ് സന്തോഷ് ഏച്ചിക്കാനത്തെ അറസ്റ്റുചെയ്തത്. ശനിയാഴ്ച രാവിലെ സന്തോഷ് ഏച്ചിക്കാനം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റു രേഖപ്പെടുത്തി. കോട്ടയത്തെ ഒരു പുസ്തക പ്രസാധകര്‍ നടത്തിയ കൂട്ടായ്മയില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെ ഉണ്ടായ സംഭാഷണ ശകലമാണ് പരാതിക്കിടയാക്കിയത്. ഈ സംഭാഷണം പിന്നീട് സ്വകാര്യ ചാനല്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു. ഇതിന്റെ വിഡിയോ ദൃശ്യമുള്‍പ്പടെയാണ് ബാലകൃഷ്ണന്‍ കാസര്‍കോട് എസ്.എം.എസ് ഡി.വൈ.എസ്.പി.ക്ക് പരാതി നല്‍കിയത്. മാവിലന്‍ സമുദായത്തില്‍പ്പെട്ട തന്നെയും കുടുംബത്തെയും ആക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്നായിരുന്നു പരാതി. പട്ടികജാതി - പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെയും മനഃപൂര്‍വം അവഹേളിക്കണമെന്ന ഉദ്ദേശത്തോട് കൂടി സന്തോഷ് ഏച്ചിക്കാനം സംസാരിച്ചതെന്നും ഇതു ഒരു സമുദായത്തെ തന്നെ മാനസികമായി മുറിവേല്‍പ്പിക്കുന്നതാണെന്നും പരാതിയിലുണ്ട്. പരാതിയെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ ഹൊസ്ദുര്‍ഗ് പോലീസ് പട്ടികജാതി-പട്ടിക വര്‍ഗ സംരക്ഷണ നിയമത്തിലെ 3(1യു) വകുപ്പ് അനുസരിച്ചാണ് കേസെടുത്തത്.


kerala, news, Santhosh Echikkanam, Arrested,  kasaragod, alfalah ad.