നാളെ സംസ്ഥാനത്ത് ബിജെപി ഹർത്താൽ


തിരുവനന്തപുരം ഡിസംബര്‍ 13.2018 ● സംസ്ഥാന വ്യാപകമായി ബിജെപി വെള്ളിയാഴ്ച ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചു. വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ബിജെപി സമര പന്തലിന് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയ മുട്ടട സ്വദേശി വേണു ഗോപാലന്‍ നായര്‍ മരിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു ഇയാള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചത്.

നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു


കേരള സര്‍വകലാശാലയും മഹാത്മാ ഗാന്ധി സര്‍വകലാശാലയും ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. നാളെ നടത്താനിരുന്ന ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ 21ലേക്ക് മാറ്റി. നാളത്തെ ഹയര്‍ സെക്കന്‍ററി പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.