ബി.ജെ.പി ഹർത്താലിനിടെ അങ്ങിങ്ങ് അക്രമം


ഡിസംബര്‍ 14.2018. ജില്ലയിൽ ഹർത്താൽ ജനജീവിതത്തെ ബാധിച്ചു. കുമ്പളയിൽ ഭാഗികം. ചില ഹോട്ടലുകളും കടകളും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ഓട്ടോറിക്ഷകൾ പതിവു പോലെ സർവീസ് നടത്തുന്നുണ്ട്. കെ.എസ്.ആർ.ടി.സി. ബസ്സുകളടക്കം സർവീസ് നടത്താത്തതിനാൽ ജനജീവിതത്തെ ബാധിച്ചു.

പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ നിർത്തിയിട്ട മൂന്ന് ബസുകളുടെ ചില്ലുകൾ തകർത്തു. പുലർച്ചെ 3.30 ഓടെയായിരുന്നു അതിക്രമം. 
അതേസമയം, കോഴിക്കോട്ട് നിന്ന് കെഎസ് ആർടിസി ബസുകൾ സർവീസ് തുടങ്ങി. പൊലീസ് സംരക്ഷണയിൽ കോൺവോയ് അടിസ്ഥാനത്തിലാണ് സർവീസ്. ബാംഗ്ലൂർ, സുൽത്താൻ ബത്തേരി , മാനന്തവാടി എന്നിവിടങ്ങളില്‍ ബസുകൾ പുറപ്പെട്ടു. 

തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് കെഎസ്ആര്‍ടിസി സർവീസ് ഇതുവരെ തുടങ്ങിയിട്ടില്ല. പൊലീസ് സംരക്ഷണം കിട്ടിയാൽ മാത്രം സർവീസ് തുടങ്ങിയാൽ മതിയെന്നാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.
വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. ബിജെപി സമരപ്പന്തലിനു സമീപം ആത്മഹത്യാശ്രമം നടത്തിയ തിരുവനന്തപുരം സ്വദേശി വേണുഗോപാലന്‍ നായര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍.

എന്നാൽ ഹർത്താൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം പുറത്ത് വന്ന മൊഴിയിൽ ഇദ്ദേഹത്തിന് ശബരിമല സമരവുമായി ഒരു ബന്ധവുമില്ല എന്ന് വ്യക്തമായിരുന്നു. പക്ഷെ അപ്പോഴത്തേക്കും ബി.ജെ.പി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹർത്താൽ ആഹ്വാനവുമായി പ്രകടനങ്ങൾ നടത്തിക്കഴിഞ്ഞിരുന്നു. തുടർന്ന് ഹർത്താലുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.

kasaragod, kerala, news, kids camp ad, BJP Harthal; attack.