ബസ് ബൈക്കിലിടിച്ചു തീപിടിച്ച് ബൈക്ക് യാത്രക്കാരൻ വെന്തു മരിച്ചു


കോളാർ:   ഡിസംബര്‍ 26.2018. ബസ് ബൈക്കിലിടിച്ചു തീപിടിച്ച് ബൈക്ക് യാത്രക്കാരൻ വെന്തു മരിച്ചു. കർണ്ണാടകയിൽ കോളാറിലാണ് സംഭവം. ബൈക്ക് എതിരെ വന്ന  ബസ്സുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് ബൈക്കിനും തീ പിടിക്കുകയായിരുന്നു. തീയിലകപ്പെട്ട യാത്രക്കാരൻ പൊള്ളലേറ്റ്  ശരീരം പൂർണ്ണമായും കരിഞ്ഞുപോയി.

ബംഗാർപേട്ട് വിവേകാനന്ദ നഗറിലെ നീരജ് (20) ആണ് ദാരുണമായി മരണപ്പെട്ടത്. എന്നാൽ  പിൻസീറ്റിലുണ്ടായിരുന്ന സുഹൃത്ത് വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Bike-bus collision; rider burnt alive within minutes, mangalore, news, ദേശീയം, മംഗലുറു, kids camp ad.