ബാങ്കുകള്‍ തിങ്കളാഴ്ച തുറന്ന് പ്രവര്‍ത്തിക്കും


ന്യൂഡല്‍ഹി ഡിസംബര്‍ 23.2018 ● രാജ്യത്തെ ബാങ്കുകള്‍ തിങ്കളാഴ്ച തുറന്ന് പ്രവര്‍ത്തിക്കും.കഴിഞ്ഞ മൂന്നു ദിവസം അവധിയായിരുന്ന ബാങ്കിങ് മേഖല. ചൊവ്വയും ബുധനും വീണ്ടും അവധിയാണ്. 25 ന് ക്രിസ്മസ് അവധിയും 26 ന് യുണെറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ സമരവുമാണ്.

നാലാം ശനിയായ 22നും ഞായറാഴ്ചയായ 23 നും ബാങ്കുകള്‍ അവധിയിലായിരുന്നു. തുടര്‍ച്ചയായ ആറു ദിവസത്തിനിടെ തിങ്കളാഴ്ച മാത്രമാണ് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. എടിഎമ്മുകളുടെ പ്രവര്‍ത്തനത്തെയും സമരം നേരിയ തോതില്‍ ബാധിച്ചേക്കും.

/banks-open-on-monday.html