തിലക് നഗർ ബംബ്രാണ വിക്രമ ഫ്രണ്ട്സ് ക്ലബ്ബ് കെട്ടിടോദ്ഘാടനം ഡിസംബർ ഇരുപത്തിമൂന്നിന്


കുമ്പള: ഡിസംബര്‍ 18.2018. തിലക് നഗർ ബംബ്രാണ വിക്രമ ഫ്രണ്ട്സ് ക്ലബ്ബ് കെട്ടിടോദ്ഘാടനം ഡിസംബർ 23, 24 തീയതികളിലായി വിവിധ വൈദിക, ധാർമ്മിക, കായിക, കലാപരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ്സ് ഫോറം ഓഫീസിൽ ചേർന്ന പത്രസമ്മേളനത്തിൽ അറിയിച്ചു. 

ബ്രഹ്മശ്രീ ചക്രപാണി ദേവ പൂജിത്തായ അവർകളുടെ കാർമ്മികത്വത്തിൽ ശ്രീ ശ്രീ മോഹന ദാസ സ്വാമിജി, ശ്രീധര മാണില അവർകളുടെ ദിവ്യ ഹസ്തത്താൽ 22 ഡിസംബർ 2018 രാവിലെ 10:30 മുതൽ 11:45 വരേയുള്ള കുംഭലഘ്ന മുഹുർത്തത്തിൽ ലോകാർപ്പണം ചെയ്യും. അന്നേദിവസം രാവിലെ ഗണപതി ഹോമവും ഒമ്പത് മണി മുതൽ സത്യനാരായണ പൂജയും നടക്കും. വിക്രമ ഫ്രണ്ട്സ് ക്ലബ്ബിന്റെ പ്രസിഡന്റ് നാഗേഷ് ആചാര്യയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന കാര്യ പരിപാടിയിൽ ശ്രീ ജയരാമ നെല്ലിത്തായ, ശ്രീ ഗോപാൽ ചെട്ടിയാർ, ശ്രീ സദാനന്ദ പെർല, ദാമോദര ദേലമ്പാടി, അഡ്വ. പി.മുരളീധരൻ, ശ്രീധര ഷെട്ടി, അഡ്വ. ദിനേശ് ഷെട്ടി തുടങ്ങിയവർ സംബന്ധിക്കും.

അന്നേദിവസം രാത്രി യക്ഷഗാനം ഉണ്ടായിരിക്കും. ഇരുപത്തിനാലാം തീയതി ഓപ്പൺ കബഡി ടൂർണമെന്റ് നടക്കും. വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം ലോകനാഥ് ഷെട്ടി ഉജാർ അദ്ധ്യക്ഷത വഹിക്കും. കുമ്പള എസ്.ഐ.ടി.വി.അശോകൻ സമ്മാന വിതരണം നടത്തും.

പത്ര സമ്മേളനത്തിൽ ക്ലബ് പ്രസിഡന്റ് നാഗേഷ് ആചാര്യ, സെക്രട്ടറി
ഹരീഷ് ആൾവ , ലോകനാഥ് ഷെട്ടി,  കെട്ടിട നിർമ്മാണ കമ്മിറ്റി പ്രസിഡന്റ്
ബി.സുബ്ബണ്ണ, ഭുവനേശ് ആചാര്യ എന്നിവർ സംബന്ധിച്ചു.

kasaragod, kerala, news, kids camp ad, Bambrana Vikrama friends club work inauguration on Dec 23rd.