ബാബരി സ്മരണ ദിനം: എസ്.കെ.എസ്.എസ്.എഫ് ഭരണഘടന സംരക്ഷണ ദിനമായി ആചരിച്ചുചെര്‍ക്കള: ഡിസംബര്‍ 06.2018 ബാബരി മസ്ജിദ് സ്മരണ ദിനമായ ഇന്നലെ എസ്.കെ.എസ്.എസ്.എഫ് ഭരണഘടന സംരക്ഷണ ദിനമായി ആചരിച്ചു. ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ചെര്‍ക്കള ടൗണില്‍ നടന്ന ചടങ്ങില്‍ ക്യാന്‍വാസില്‍ ഒപ്പു ചാര്‍ത്തി ജില്ലാ പഞ്ചായത്ത് അംഗം ഷാനാവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു.ഭരണ ഘടനാ ലംഘനം നടത്തുന്ന സര്‍ക്കാരാണ് ഇന്ന് രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്നത്. നോട്ടു നിരോധനം മുതല്‍ ജി.എസ്.ടി ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിവിധ നയങ്ങള്‍ ഭരണഘടനാ ലംഘനമാണെന്നും ഇതില്‍ നിന്നും മോചനം വേണമെന്നും ഷാനവാസ് അഭിപ്രായപ്പെട്ടു. സമൂഹത്തിലെ വിവിധ തുറകളിലുള്ള ആളുകള്‍,നേതാക്കള്‍,വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ക്യാന്‍വാസില്‍ ഒപ്പു ചാര്‍ത്തി ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചു.

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അധ്യക്ഷനായി.എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി മുഖ്യ പ്രഭാഷണം നടത്തി. ജില്ലയിലെ വിവിധ ശാഖകളില്‍ പ്രത്യേക പ്രാര്‍ഥനാ സദസ്സും പ്രതിഷേധ സംഗമങ്ങളും നടന്നു.

ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്,സുബൈര്‍ ദാരിമി പൈക്ക,മൊയ്തു ചെര്‍ക്കള,ജമാല്‍ ദാരിമി,സ്വാലിഹ് ഫൈസി,അബ്ദുല്ല ആലൂര്‍,ഹംസ ഫൈസി,ഹമീദ് ഫൈസി,സി.പി മൊയ്തു മൗലവി, അബ്ദുല്ല ടി.എന്‍ മൂല സംസാരിച്ചു.


Babari Memorial Day; SKSSF protection day marked, kasaragod, kerala, news.