ഉപ്പള: ഡിസംബര് 06.2018. ഇന്ത്യയിലെ മുഴുവൻ പോലീസ് പട്ടാള സംവിധാനങ്ങൾ തോക്ക് തിരിച്ചു പിടിച്ചു കൊണ്ട് ഇന്ത്യൻ മതേതരത്വത്തിന്റെ ഭവനമായ ബാബരി മസ്ജിദ് തകർക്കാൻ ആർ എസ് എസ് കർസേവകർക്ക് അനുമതി നൽകിയ 1992 ഡിസംബർ 6ന്റെ കറുത്ത ഓർമയിൽ പിഡിപി സംസ്ഥാനത്ത് ഫാസിസ്റ്റു വിരുദ്ധ ദിനം ആയി ആചരിക്കുകയാണ്. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മണ്ഡലം കേന്ദ്രങ്ങളിൽ നടക്കുന്ന ഫാസിസ്റ്റു വിരുദ്ധ റാലികളുട ഭാഗമായി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഡിസംബർ, 5ന് വൈകിട്ട് 6മണിക്ക് ഉപ്പള ടൗണിൽ സംഘടിപ്പിച്ച റാലി പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം കെ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.
പിഡിപി ജില്ലാ ഉപാധ്യക്ഷൻ കെപി മുഹമ്മദ്. ഉപ്പള പിഡിപി ജില്ലാ ട്രെഷറർ അബ്ദുള്ള ബദിയടുക്ക, പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അബ്ദുൽ റഹ്മാൻ പുത്തിഗെ , ഐ എസ് എഫ് ജില്ലാ കോ ഓർഡിനേറ്റർ ആബിദ് മഞ്ഞമ്പാറ എന്നിവർ റാലിയെ അഭിസംബോധനം ചെയ്തു സംസാരിച്ചു. പിഡിപി മണ്ഡലം നേതാക്കന്മാരായ ജാസിർ പോസോട്ഗ്രാമ പഞ്ചായത്ത് മെമ്പർ അബ്ദുൽ റഹ്മാൻ ബേക്കൂർ, അബ്ദുൽ കാദർ, ലബ്ബൈക് മുഹമ്മദ്, ഗുഡ്ഡ് ഹനീഫ പോസോട്, അഷ്റഫ് ബദ്രിയ നഗർ, ഖലീൽ മുളിയടക്കം, അബ്ദുള്ള കൊടിയമ്മ, അബ്ദുള്ള ഊജംദഡി, അഷ്റഫ് ബേക്കൂർ, ഡന്രാജ് മഞ്ചേശ്വർ, ഇബ്രാഹിം പാവൂർ, അഷ്റഫ് പോസോട്, സലീം ഷിറിയ, അൻസാർ കരോട, സലാം ബേക്കൂർ, സിദ്ദീഖ് ബത്തൂൽ തുടങ്ങിയവർ ഫാസിസ്റ്റ് വിരുദ്ധ റാലിക്ക് നേതൃത്വം നൽകി.
ഉപ്പള ടൗണിൽ ഉള്ള പിഡിപി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച റാലി ഹനഫി ബസാർ വരെ നീങ്ങി. നൂറു കണക്കിന്ന് പ്രവർത്തകർ പങ്കെടുത്ത പ്രകടനത്തിൽ ഫാസിസ്റ്റു വിരുദ്ധ പ്രതിഷേധം ഇരമ്പി. റാലി ഉപ്പള ന്യൂ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
Babari day; PDP conducts anti-fascist rally, uppala, kasaragod, kerala, news.