പുത്തൻ ലഹരിശീലങ്ങൾക്കെതിരെ ബോധവൽക്കരണ ക്ലാസ്


കുമ്പള: ഡിസംബര്‍ 10.2018. പുതു ലഹരികൾക്കടിമപ്പെട്ടുകൊണ്ടിരിക്കുന്ന കൗമാരക്കാർക്കും അവരുടെ രക്ഷിതാക്കൾക്കുമായി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ബോധവത്ക്കരണ ക്ലാസ് നടത്തി. എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെയാണ്‌ ക്ലാസ് സംഘടിപ്പിച്ചത്. എക്സൈസ് സ്പെഷ്യൽ സ്കോഡിലെ പ്രിവന്റീവ് ഓഫീസർ, ശ്രീ: നാരായണൻ കുട്ടികളുമായി സംവദിച്ചു. തങ്ങൾ സ്ഥിരമായി കഴിക്കുന്ന എമിലി, ഹാപ്പിഡെന്റ് തുടങ്ങിയ മിഠായികൾ പോലും ലഹരി അടങ്ങിയതാണെന്ന വസ്തുത കുട്ടികളിൽ അത്ഭുതമാണുണ്ടാക്കിയത്.

വിവിധ തരം ലഹരി വസ്തുക്കളും അവയുടെ ഭവിഷ്യത്തുകളും എന്താണെന്ന് കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു. 
         
സ്കൂൾ സ്റ്റാഫ് സെക്രട്ടറി രമേശൻ സാറിന്റെ അധ്യക്ഷതയിൽ എച് എം ഉദയകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂൾ കൗൺസിലർ ശബ്നം ആശംസ അർപ്പിച്ചു. ബീന സ്വാഗതവും പ്രമീള നന്ദിയും പറഞ്ഞു.

Awareness class against alcohol, kumbla, kasaragod, kerala, news.