ആരിക്കാടിയിലെ റിട്ടയേർഡ് എഞ്ചിനീയർ ടി.കെ ഇദ്ദീൻ കുഞ്ഞി നിര്യാതനായി

ആരിക്കാടി, ഡിസംബര്‍ 26.2018. ആരിക്കാടിയിലെ റിട്ടേർഡ് പി. ഡബ്ലിയു. ഡി. സൂപ്രണ്ടിങ്ങ് എഞ്ചിനീയർ ടി കെ ഇദ്ദീൻ കുഞ്ഞി ഹാജി അന്തരിച്ചു. 83 വയസ്സായിരുന്നു.

വാർധക്യ സഹജമായ അസുഖം മൂലം ആരിക്കാടിയിലെ വീട്ടിൽ വിശ്രമതിലായിരുന്നു.ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടതിനാൽ  മംഗളൂറു യുനിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

കുമ്പോൽ മുസ്ലിം വലിയ ജമാഅത്ത് പ്രസിഡന്റ്, കുമ്പള മേഖലാ സംയുക്ത ജമാഅത്ത് വർക്കിങ്‌ കമ്മിറ്റി അംഗം, സഅദിയ ഐ ടി സി പ്രീൻസിപ്പാൾ,പൊവ്വൽ എൽ. ബി. എസ്. എഞ്ചിനീയറിംഗ് കോളേജ് പ്രൊജെക്റ്റ്‌ ഓഫീസർ,എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മക്കൾ അഷ്‌റഫ് ടി കെ (ബിസിനസ്, മംഗളൂറു) അബ്ദുൽ സത്താർ ടി കെ (കോൺട്രാക്ടാർ) ജമാൽ ടി കെ (ഗൾഫ്) മരുമക്കൾ: മഫീദ മധൂർ,ഫരീദ പള്ളിക്കര, സഫ്രീന മംഗളൂറു. സഹോദരങ്ങൾ: ടി കെ ഹസൈനാർ (റിട്ടേർഡ് ജോയിന്റ് ഡയറക്ടർ അഗ്രികൾച്ചർ), പരേതനായ അഡ്വ:അബ്ദുല്ല, പരേതയായ ആസിയമ്മ.

ഖബറടക്കം വ്യാഴാഴ്ച്ച ളുഹർ നിസ്‌കാരത്തിന് മുമ്പായി കുമ്പോൽ മുസ്ലിം വലിയ ജമാഅത്ത് പള്ളിയിൽ.