വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്റിനെതിരെ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ഭാരവാഹികൾ രംഗത്ത്


കാ​ഞ്ഞ​ങ്ങാ​ട്: ഡിസംബര്‍ 05.2018. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രം​ഗ​ത്ത്. സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന്‍റെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​ന്‍റെ പേ​രി​ലാ​ണ് താ​ൻ ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​രെ വാ​ക്കാ​ൽ സ​സ്പെ​ൻ​ഡ് ചെ​യ്ത​തെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എം. ജോ​സ് ത​യ്യി​ൽ, മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ. ജോ​സ​ഫ്, മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എം. അ​ശോ​ക് കു​മാ​ർ, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ. ​പ്ര​ദ്യോ​ധ​ന​ൻ, ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗ​ങ്ങാ​യ പി.​ടി. രാ​ജേ​ഷ്, എ. ​സു​ബൈ​ർ, സി.​എ​ച്ച്. സ​മീ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

വ്യാ​പാ​രി​ക​ൾ​ക്ക് മ​ര​ണാ​ന​ന്ത​ര സ​ഹാ​യ​മാ​യി കൊ​ടു​ക്കാ​നു​ള്ള സ്ഥി​ര നി​ക്ഷേ​പ​ത്തി​ൽ​നി​ന്ന് 10 ല​ക്ഷം രൂ​പ വ്യാ​ജ മി​നു​ട്ട്സ് ഉ​ണ്ടാ​ക്കി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ വ്യാ​ജ ഒ​പ്പി​ട്ട് ബാ​ങ്കി​ൽ​നി​ന്നു പി​ൻ​വ​ലി​ച്ച​താ​യും ഇ​വ​ർ ആ​രോ​പി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് പ്ര​സി​ഡ​ന്‍റി​ന്‍റെ പേ​രി​ൽ ഹൊ​സ്ദു​ർ​ഗ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. യാ​തൊ​രു വി​ശ​ദീ​ക​ര​ണ​ത്തി​നും അ​വ​സ​രം ന​ൽ​കാ​തെ​യാ​ണ് ത​ങ്ങ​ളെ പു​റ​ത്താ​ക്കി​യ​ത്. രേ​ഖാ​മൂ​ലം യാ​തൊ​രു അ​റി​യി​പ്പും ഇ​തു സം​ബ​ന്ധി​ച്ച് ത​ങ്ങ​ൾ​ക്കു ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കാ​സ​ർ​ഗോ​ട്ട് വ്യാ​പാ​ര സ​മു​ച്ചയം പ​ണി​യാ​ൻ ഭൂ​മി വാ​ങ്ങാ​ൻ അ​ധി​ക വി​ല ന​ൽ​കി ക​മ്മീ​ഷ​ൻ പ​റ്റാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യ​ട​ക്ക​മു​ള്ള​വ​രോ​ട് വി​രോ​ധ​മു​ണ്ടാ​കാ​ൻ വ​ഴി​യൊ​രു​ക്കി​യ​താ​യി ഇ​വ​ർ വ്യക്തമാക്കി. അ​ഹ​മ്മ​ദ്‌ ഷെ​റീ​ഫ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് രാ​ജി​വ​യ്ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Allegation against merchant association president, kasaragod, kerala, news, kids camp ad.